അഹമ്മദാബാദ്:[www.malabarflash.com] എട്ടു വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ നാാട്ടുകാർ ജീവനോടെ കത്തിച്ചു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ വാഡി ഗ്രാമത്തിലാണ് സംഭവം.
ബുധനാഴ്ച രാവിലെ നികിത വാസവ എന്ന പെൺകുട്ടിയെ പുലി കാടിനുള്ളിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പന്നീട് ഗ്രാമാതിർത്തിയിൽ നിന്ന് 500 മീറ്റർ അകലെയായി കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
ഇതേത്തുടർന്ന് രോഷാകുലരായ ഗ്രാമവാസികൾ ബുധനാഴ്ച രാത്രിയിൽ ജീവനക്കാർ കെണിവച്ച് പിടിച്ച പുലിയെ കൂട്ടിനുള്ളിൽ വച്ചു തന്നെ ജീവനോടെ കത്തിക്കുകയായിരുന്നു. കെണിയിലായ പുലിക്കു കാവൽ നിന്ന ജീവനക്കാരെ ചില ഗ്രാമവാസികൾ ഭീഷണിപ്പെടുത്തി പറഞ്ഞയച്ച ശേഷമാണ് കത്തിച്ചതെന്നു ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ.എച്. റാത്തോട് പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗുജറാത്ത് വനംവകുപ്പ മന്ത്രി ഗണ്ഡപത് വാസവ മരിച്ച നികിതയുടെ കുടുംബത്തിനു നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment