Latest News

കണ്ണൂരിൽ സമാധാനയോഗത്തിനു പിന്നാലെ വീണ്ടും അക്രമം: ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനു നേരെ ബോംബേറ്

പാനൂർ:[www.malabarflash.com] കണ്ണൂരിൽ സമാധാനയോഗത്തിനു പിന്നാലെ വീണ്ടും അക്രമം. ശനിയാഴ്ച വൈകുന്നേരം പാനൂരിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിനു നേരെയുണ്ടായ ബോംബേറിൽ രണ്ടു പ്രവർത്തകർക്ക് പരിക്കേറ്റു. 
ഷൈജു, അമൽ എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാനൂരിനടുത്ത് താഴെകുന്നോത്തുപറമ്പിലാണ് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനത്തിനു നേരെ ബോംബേറുണ്ടായത്. ഡിവൈഎഫ്ഐ സ്‌ഥാപക ദിനത്തിന്റെ ഭാഗമായി സ്‌ഥാപിച്ച കൊടിമരം തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്. ബിജെപി പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്നു സിപിഎം നേതൃത്വം ആരോപിച്ചു.


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.