Latest News

എ.എന്‍.ഷംസീര്‍ എംഎല്‍എയ്ക്ക് മൂന്നു മാസം തടവ്

കണ്ണൂര്‍:[www.malabarflash.com] പോലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചുവെന്ന കേസില്‍ തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

2012 ജൂലായ് 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചിനിടെയാണ് വിവാദ പ്രസംഗം നടന്നത്.

കയ്യൂരിലെ കമ്യൂണിസ്റ്റ് സഖാക്കളെ തല്ലിച്ചതച്ച സുബ്ബരായ്യന്റെ ഗതിയായിരിക്കും കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരനുണ്ടാകുക. കയ്യൂര്‍,കരിവെള്ളൂര്‍ സമരത്തെക്കുറിച്ചൊക്കെ ഗൂഗിള്‍ സെര്‍ച്ച് ചെയ്യാന്‍ പോലീസ് തയ്യാറാവണം. ഇതുവരെ ഡിവൈഎഫ്‌ഐ പോലീസിനെതിരെ പകവെച്ചിരുന്നില്ല.ഇനി പകവെക്കേണ്ടി വരും. ഞങ്ങളെ തല്ലിയാല്‍ തിരിച്ചും തല്ലും. നിരപരാധികളായ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്ന നിങ്ങള്‍ക്കും ഭാര്യയും മക്കളുമുണ്ടെന്ന് ഓര്‍മിക്കണം.

കേരളത്തിലെ പോലീസിന് കമ്യൂണിസ്റ്റ് ഫോബിയയാണ്. ഖദറിനുമുകളില്‍ കാക്കിയിട്ട് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കുതിരകയറാന്‍ വന്നാല്‍ കൈക്കരുത്തറിയും. ഡിവൈഎഫ്‌ഐയുടെ 209 വില്ലേജ് കമ്മറ്റികള്‍ ജില്ലയിലെ 29 പോലീസ് സ്റ്റേഷനുകള്‍ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചാല്‍ നേരിടാന്‍ പോലീസിനാകില്ല.എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസംഗം.

ഈ പ്രസംഗത്തെത്തുടര്‍ന്നാണ് ഷംസീറിനെതിരെ കേസെടുത്തത്.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. വിധിക്ക് ശേഷം കോടതിയില്‍ ഹാജരായി അദ്ദേഹം ജാമ്യം നേടുകയും ചെയ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.