Latest News

500,1000 രൂപ നോട്ടുകള്‍ ഇനി മാറ്റി നല്‍കില്ല

ന്യൂഡല്‍ഹി:[www.malabarflash.com] പിന്‍വലിച്ച 1000,500 നോട്ടുകള്‍ ബാങ്കില്‍ മാറ്റാനുള്ള സമയം വ്യാഴാഴ്ച തീരും. കേന്ദ്ര ധനമന്ത്രാലയത്തിന്റെതാണ് തീരുമാനം. ഇനി ഈ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ മാത്രമേ പറ്റൂ. 

കൂടാതെ 1000 രൂപ നോട്ട് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഉപയോഗിക്കാനാവില്ല. അതേ സമയം അവശ്യസാധനങ്ങള്‍ക്ക് 500 രൂപ ഉപയോഗിക്കാം. സര്‍ക്കാര്‍ സ്‌കൂള്‍ ഫീസും അവശ്യ വിഭാഗത്തില്‍ ഉള്‍പെടുത്തി.
നേരത്തേ അനുവദിച്ച അവശ്യസേവനങ്ങള്‍ക്ക് ഇനി 500 രൂപ മാത്രമേ സ്വീകരിക്കുകയുള്ളു. കണ്‍സ്യൂമര്‍ സഹകരണ സ്‌റ്റോറുകളില്‍ നിന്നും ഒരു സമയത്ത് വാങ്ങുന്നത് 5,000 രൂപയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ റീ ചാര്‍ജിന് പഴയ 500 സ്വീകരിക്കാം. കേന്ദ്ര, സംസ്ഥാന,മുനിസിപ്പാലിറ്റി,പഞ്ചായത്ത് തുടങ്ങിയവക്ക് കീഴിലുള്ള സ്‌കൂളുകളില്‍ 2000 വരെയുള്ള സ്‌കൂള്‍ ഫീസുകള്‍ക്ക് പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കും. 

നിലവിലുള്ള ടോള്‍ സൗജന്യം ഡിസംബര്‍ രണ്ട് വരെ മാത്രമാണ്. ഇത് കഴിഞ്ഞാല്‍ ഡിസംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 15 വരെ ടോളുകളില്‍ പഴയ 500 സ്വീകരിക്കും. വിദേശ പൗരന്മാര്‍ക്ക് ആഴ്ചയില്‍ 5,000 വരെ വിദേശ കറന്‍സി മാറ്റിയെടുക്കാം.
നേരത്തേ നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 30 വരെയുണ്ടെന്നായിരുന്നു പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനം ജനങ്ങളെ കൂടുതല്‍ വലക്കുമെന്നുറപ്പാണ്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടിക്ക് പാര്‍ലമെന്റിലടക്കം കടുത്ത പ്രതിഷേധം നേരിടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.