Latest News

നറുക്കെടുപ്പിലൂടെ ലഭിച്ച അങ്ങാടിക്കിറ്റ് അഗതിമന്ദിരത്തിൽ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി

നീലേശ്വരം:[www.malabarflash.com] ജില്ലയിലെ പരിസ്ഥിതി സൗഹാർദ്ദ കൂട്ടായ്മയായ ഗ്രീൻ എർത്ത് കേരളയുടെ പ്രവർത്തനഫണ്ട് ധനശേഖരാണാർത്ഥം നടത്തിയ സമ്മാന പദ്ധതിയിൽ ലഭിച്ച ഒന്നാം സമ്മാനമായ നാൽപത് കിലോ അരിയുൾപ്പെടെ പല വ്യജ്ഞനങ്ങളടങ്ങിയ അങ്ങാടിക്കിറ്റ് മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ അഗതിമന്ദിരത്തിലേൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി. 
കാഞ്ഞങ്ങാട് ഇക്ബാൽ ഹയർ സെക്കന്‍ററി സ്കൂൾ അദ്ധ്യാപകൻ കെ.ജെ.സ്കറിയ ലഭിച്ച ഒന്നാം സമ്മാനം ഗ്രീൻ എർത്ത് പ്രവർത്തകർ കൈമാറി.

ജില്ലയിലെ സജീവ പ്രകൃതി സ്നേഹ കൂട്ടായ്മയായ ഗ്രീൻ എർത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു. ഓരോ പത്താമത്തെ ആഴ്ചയിലെ ചാലഞ്ച് ട്രീ നടുന്ന സന്തോഷം അനാഥർക്കൊപ്പവും അഗതികൾക്കൊപ്പവും ഭക്ഷണം നൽകിയും മറ്റും പങ്കിട്ടുവരുന്നു.

ഗ്രീൻ എർത്തിന്റെ ആഴ്ചയിലൊരുമരം പദ്ധതിയായ 36-മത്തെ ആഴ്ചയിലെ ചാലഞ്ച് ട്രീ നടലും ഗ്രീൻ എർത്ത് പ്രവർത്തകയുടെ മധുരം പിറന്നാൾ മരതൈയുടെ ഭാഗമായി നാട്ടുമാവിൻതൈയും നട്ടു. ചാക്കോച്ചൻ അദ്ധ്യക്ഷനായി, ഗ്രീൻ എർത്ത് കോർഡിനേറ്റർ കെ.കെ.ഷാജി, അശ്വതി രാജഗോപാൽ എന്നിവർ സംസാരിച്ചു.വിനോദ് അഗസ്റ്റിൻ, സനൽ, മാക്സിം റോഡ്രികസ്, അഭിലാഷ്, വിനീഷ്, വി.വി.അനീഷ, യു.കെ.ഇന്ദുകുമാരി, ദീപ എന്നിവർ നേതൃത്വം നൽകി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.