Latest News

ജില്ലാ തല അറബിക് ഫെസ്റ്റിവല്‍ സമാപിച്ചു

ചെമ്മനാട്:[www.malabarflash.com]ചെമ്മനാട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച അറബിക് ഫെസ്റ്റ്- 2016 ജില്ലാ തല അറബിക് സാഹിത്യ മത്സരങ്ങള്‍ സമാപിച്ചു. 
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി എത്തിയ നൂറോളം യു.പി വിഭാഗം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡണ്ട് സി.ടി അഹമ്മദലി നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.എല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാസിയ സി.എം, ജമാഅത്ത് ഹൈസ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എ.ബി മുനീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.ടി നിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ പത്മനാഭന്‍ സി. സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ ഫൈസി നന്ദിയും പറഞ്ഞു.

ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഫാത്വിമ കെ.എന്‍ ഒന്നാം സ്ഥാനവും മുഹമ്മദ് അല്‍ത്താഫ് രണ്ടാം സ്ഥാനവും അബ്ദുല്‍ സലാം കെ.എ മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ ബദ്‌റുദ്ദീന്‍ ഒന്നാം സ്ഥാനവും ഹുസൈന്‍ രണ്ടാം സ്ഥാനവും നാസിറ ഫാത്വിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അറബി പദ്യ പാരായണത്തില്‍ ഫാത്വിമ സുല്‍ഫ ഒന്നാം സ്ഥാനവും ശഹാമ വൈ.എസ് രണ്ടാം സ്ഥാനവും ഹന്ന എ.എ മൂന്നാം സ്ഥാനവും നേടി.

സമാപന ചടങ്ങില്‍ ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ സമ്മാന വിതരണം നടത്തി. പി.ടി.എ പ്രസിഡണ്ട് അഷ്‌റഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ താഹിറ താജുദ്ദീന്‍, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജിത രാമകൃഷ്ണന്‍, യു.എം അഹമ്മദലി, ഹൈസ്‌കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുല്ല, പഞ്ചായത്ത് മെമ്പര്‍ ഷംസുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ കണ്‍വീനര്‍ നൗഷാദ് ആലിച്ചേരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എച്ച് അസ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.