Latest News

പഴയ കപ്പല്‍ കഥകളും വിശേഷങ്ങളും പങ്കുവച്ച് അവര്‍ ഒത്തുകൂടി

ഉദുമ:[www.malabarflash.com] പഴയ കപ്പല്‍ കഥകളും വിശേഷങ്ങളും പങ്കുവച്ച് കപ്പല്‍ ജീവനക്കാര്‍ ഒത്തുകൂടിയത് ജില്ലയിലെ അപൂര്‍വ്വ അനുഭവമായി. കടല്‍ യാത്രയിലുണ്ടായ കൈപ്പും കഷ്ടപ്പാടും ഒത്തിരി സന്തോഷങ്ങളും അവര്‍ പങ്കുവച്ചു.

കടല്‍ കൊള്ളക്കാരുടെ ആക്രമം മുതല്‍ കടല്‍ക്ഷോഭം വരെ അനുഭവങ്ങളില്‍ നിറഞ്ഞ് നിന്നു.

സീമന്‍സ് ഐക്യദിനമായ ഞായറാഴ്ച കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ് സംഘടിപ്പിച്ച മുതിര്‍ന്ന കപ്പലോട്ടക്കാര്‍ക്കുള്ള ആദരിക്കല്‍ ചടങ്ങില്‍ നൂറില്‍പരം കപ്പലോട്ടക്കാര്‍ സംബന്ധിച്ചു. ക്ലബ്ബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സി. നാരായണന്‍ ചിത്താരി, ടി.വി. രാഘവന്‍ ഉദയമംഗലം, പുരുഷോത്തമന്‍ കോട്ടിക്കുളം, സി.കെ. കുഞ്ഞമ്പു ഉദുമ, പി. രാമചന്ദ്രന്‍ നായര്‍ കാലിച്ചാനടുക്കം, എം. കൃഷ്ണന്‍ ഉദമയമംഗലം, അബൂബക്കര്‍ സിദ്ദിഖ് പട്ടത്താനം, ബി. കൃഷ്ണന്‍ ഉദയമംഗലം, കെ. കൃഷ്ണന്‍ മലാങ്കുന്ന്, വിനോദ് കുമാര്‍ തൃക്കണ്ണാട് എന്നിവരെ ആദരിച്ചു. രോഗാവസ്ഥയില്‍ കിടപ്പിലായ അമ്പാടി കീക്കാനത്തെ ക്ലബ്ബ് ഭാരവാഹികള്‍ വീട്ടില്‍ ചെന്ന് ആദരിച്ചു.

പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടിയുടെ അധ്യക്ഷതയില്‍ രക്ഷാധികാരി വി.കരുണാകരന്‍ മംഗലാപുരം ഉദ്ഘാടനം ചെയ്തു. നാരായണന്‍ കുന്നുമ്മല്‍, പി.വി. കുഞ്ഞിക്കണ്ണന്‍, കെ. ഇബ്രാഹിം, സി.ആണ്ടി, ഹുസൈന്‍, കൃഷ്ണന്‍ മുദിയക്കാല്‍, ജയപ്രകാശ്, പൂത്താര്‍ ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

വൃക്കരോഗം ബാധിച്ച മുതിയക്കാല്‍ സ്വദേശി വേണുവിന് ജീവനക്കാര്‍ ചടങ്ങില്‍ അരലക്ഷത്തോളം രൂപ സമാഹരിച്ചു.തുക ചൊവ്വാഴ്ച അദ്ദേഹത്തിന് നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.