Latest News

കോഴ വാങ്ങി ഫലം: സിബിഎസ്ഇ കലോല്‍സവ ഫലപ്രഖ്യാപനം റദ്ദാക്കി; വിധികര്‍ത്താക്കളെ മൂന്നു വര്‍ഷത്തേക്ക് അയോഗ്യരാക്കി

അടിമാലി:[www.malabarflash.com] സിബിഎസ്ഇ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്നാരോപിച്ചു വിധികര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധവുമായി രക്ഷാകര്‍ത്താക്കള്‍. ഇതോടെ ഫലപ്രഖ്യാപനം റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. 

ശനിയാഴ്ച വൈകിട്ടു കാറ്റഗറി മൂന്ന് നാടോടിനൃത്തവേദിയില്‍ രക്ഷാകര്‍ത്താക്കള്‍ സംഘടിച്ചെത്തി വിധികര്‍ത്താക്കള്‍ക്കെതിരെ തിരിയുകയായിരുന്നു.
വിധികര്‍ത്താക്കളെ ഏറെ ശ്രമപ്പെട്ടാണു പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്. വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതിനും അവരെ പണം നല്‍കി സ്വാധീനിക്കുന്നതിനും വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ബഹളം കയ്യാങ്കളിയുടെ വക്കിലെത്തുമെന്നായതോടെ പോലീസ് ഇടപെട്ടു രക്ഷിതാക്കളുടെ പ്രതിനിധികളും വിധികര്‍ത്താക്കളുമായി ചര്‍ച്ച നടത്തി.
കലോത്സവത്തിലെ നൃത്തമത്സരത്തില്‍ ശനിയാഴ്ച വിധിനിര്‍ണയം നടത്തിയ എല്ലാവരെയും മൂന്നു വര്‍ഷത്തേക്ക് അയോഗ്യരാക്കി. ശനിയാഴ്ച നടന്ന നൃത്തമത്സരങ്ങളുടെ പ്രഖ്യാപിച്ചതും പ്രഖ്യാപിക്കാത്തതുമായ എല്ലാ ഫലങ്ങളും അസാധുവാക്കിയിട്ടുണ്ട്. പുതുക്കിയ ഫലം പുതിയ പാനല്‍ അംഗങ്ങള്‍ ഞായറാഴ്ച പ്രഖ്യാപിക്കും. 

കലാമണ്ഡലത്തില്‍നിന്നുള്‍പ്പെടെയുള്ള കലാകാരന്‍മാര്‍ അടക്കമുള്ളവരായിരിക്കും പുതിയ വിധിനിര്‍ണയ കമ്മിറ്റിയിലെ അംഗങ്ങള്‍.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.