Latest News

ചെന്നൈ തീരത്തേയ്ക്ക് 'നാഡ' ചുഴലിക്കാറ്റ് എത്തുന്നു; കനത്ത മഴയ്ക്കു സാധ്യത

ചെന്നൈ:[www.malabarflash.com] ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'നാഡ' ചുഴലിക്കാറ്റ് ചെന്നൈ തീരത്തേയ്ക്ക് അടുക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ ചെന്നൈയില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ശക്തിയായ കാറ്റോടു കൂടിയായിരിക്കും മഴയുണ്ടാകുക. 

ചെന്നൈ തീരത്തുനിന്ന് 770 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിപ്പോള്‍. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ തമിഴ്‌നാട് തീരത്തേക്കു മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലാണു കാറ്റിപ്പോള്‍ വീശുന്നതെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ വെബ്‌സൈറ്റ് ആയ സ്‌കൈമെറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാനാണ് ചുഴലിക്കാറ്റിന് നാഡ എന്ന പേരു നിര്‍ദേശിച്ചത്.
പുതുച്ചേരിക്ക് 770 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയിലെ ട്രിന്‍കോമലിക്ക് 490 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് കാറ്റ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നു രാവിലെതന്നെ മഴ ശക്തമായി പെയ്യാന്‍ തുടങ്ങുമെന്നും സ്‌കൈമെറ്റ് വെതര്‍ പറയുന്നു.
അടുത്ത 12 മണിക്കൂറിനുള്ളില്‍ കാറ്റ് ചുഴലിക്കാറ്റിന്റെ ഉഗ്രരൂപം പ്രാപിക്കും. തമിഴ്‌നാട് തീരത്തേക്കു നീങ്ങുന്ന കാറ്റ് ഡിസംബര്‍ ഒന്ന് രാത്രിയോ രണ്ടാം തീയതി പുലര്‍ച്ചെയോ വേദാരണ്യത്തിനും ചെന്നൈക്കുമിടയില്‍ കരയില്‍ അടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കടല്‍ക്ഷോഭം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ വീടുകള്‍ വിട്ടുപോകുന്നത് ഉചിതമായിരിക്കും. ബുധനാഴ്ച മുതല്‍ മീന്‍പിടിത്തക്കാരും കടലില്‍പ്പോകുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ഥനയുണ്ട്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.