കാസര്‍കോട്:[www.malabarflash.com] മനുഷ്യകുലത്തിന് നന്മയുടെ സന്ദേശം പകര്‍ന്ന പ്രവാചകര്‍ മുഹമ്മദ് (സ)യുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യ മാസത്തിന് വ്യാഴാഴ്ച സമാരംഭം.
സഫര്‍ 29ന് മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനാല്‍ വ്യാഴാഴ്ച് റബീഉല്‍അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ പന്ത്രണ്ടിന് തിങ്കളാഴ്ച റബീഉല്‍അവ്വല്‍ പന്ത്രണ്ട് നബിദിനമായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.
ഇനിയുളള ദിനങ്ങളില്‍ മസ്ജിദുകളിലും മുസ്‌ലിം സ്ഥാപനങ്ങളിലും ഭവനങ്ങളിലും പ്രവാചക കീര്‍ത്തനങ്ങളാല്‍ മുഖരിതമാകും.
മദ്രസകള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികളാണ് നടക്കുക. വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യമത്സരങ്ങളും നബിദിനഘോഷയാത്രകളും സൗഹൃദ സംഗമങ്ങളും അന്നദാന വിതരണങ്ങളും നടക്കും.
ഇനി പ്രവാചക പ്രകീര്‍ത്തന നാളുകള്‍. മീലാദാഘോഷം മികവുറ്റതാക്കാന്‍ മുസ്‌ലിം ലോകം തയ്യാറെടുത്തുകഴിഞ്ഞു. കേരളത്തിലെവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സഫര്‍ 30 പൂര്‍ത്തിയാക്കിയാണ് റബീഉല്‍ അവ്വല്‍ ആഗതമായത്.
സഫര്‍ 29ന് മാസപ്പിറവി ദര്‍ശിച്ചതായി വിവരം ലഭിക്കാത്തതിനാല്‍ വ്യാഴാഴ്ച് റബീഉല്‍അവ്വല്‍ ഒന്നായിരിക്കുമെന്നും ഡിസംബര്‍ പന്ത്രണ്ടിന് തിങ്കളാഴ്ച റബീഉല്‍അവ്വല്‍ പന്ത്രണ്ട് നബിദിനമായിരിക്കുമെന്നും വിവിധ ഖാസിമാര്‍ അറിയിച്ചു.
ഇനിയുളള ദിനങ്ങളില്‍ മസ്ജിദുകളിലും മുസ്‌ലിം സ്ഥാപനങ്ങളിലും ഭവനങ്ങളിലും പ്രവാചക കീര്‍ത്തനങ്ങളാല്‍ മുഖരിതമാകും.
മദ്രസകള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികളാണ് നടക്കുക. വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യമത്സരങ്ങളും നബിദിനഘോഷയാത്രകളും സൗഹൃദ സംഗമങ്ങളും അന്നദാന വിതരണങ്ങളും നടക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment