Latest News

സബ് സബ്ജില്ലാ അറബി ചിത്രീകരണം: നായന്മാർമൂല സ്കൂളിന് ഹാട്രിക്

കുണ്ടംകുഴി:[www.malabarflash.com]കുണ്ടംകുഴി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള അറബി ചിത്രീകരണ മത്സരത്തിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായ മൂന്നാം തവണയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ഹാട്രിക് നേട്ടം കൈവരിച്ചു.

കഴിഞ്ഞ രണ്ടു വർഷവും സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡ് നേടിയിരുന്നു.
കാമ്പസുകളിൽ ലഹരിക്കടിമപ്പെട്ടു ജീവിതം ഹോമിക്കപ്പെടുന്ന കൗമാരങ്ങളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ അവതരിപ്പിച്ചു കൊണ്ടു വിധികർത്താക്കളുടെ പ്രശംസ പിടിച്ചു പറ്റിയ നേർമാർഗത്തിലേക്ക് എന്ന കഥ അവതരിപ്പിച്ചു കൊണ്ടാണ് ഇത്തവണ മികച്ച നേട്ടം കൈവരിച്ചത്.സ്കൂളിലെ അധ്യാപകനായ ശ്രീകുമാർ ആണ് സംവിധാനവും രചനയും നിർവഹിച്ചത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.