കാഞ്ഞങ്ങാട്:[www.malabarflash.com] ഒരു വീട്ടില്‍ മൂന്ന് ആണ്‍മക്കള്‍. ഇവരിലൊരാള്‍ ഡോക്ടറായി പുറത്തിറങ്ങി. മറ്റ് രണ്ടുപേര്‍ എംബിബിഎസിന് പഠിക്കുന്നു.
രണ്ടാമത്തെ മകന്‍ സുഭാഷ് കുമാര്‍ കോഴിക്കോട് കെഎംപിടി മെഡിക്കല്‍ കോളേജിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. ഇളയ മകന്‍ സുബിന്‍കുമാര്‍ എറണാകുളം അങ്കമാലിയിലെ ശ്രീനാരായണ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ഒരുമാസം മുമ്പ് പ്രവേശനം നേടി. മൂന്ന് പേരും എന്‍ട്രന്‍സ് പരീക്ഷയെഴുതി മെറിറ്റ് സീറ്റിലാണ് എംബിബിഎസിന് ചേര്‍ന്നത്.
മാധ്യമപ്രവര്‍ത്തകന്‍ സുകുമാരന്‍ കരിന്തളത്തിന്റെയും കണ്ണൂര്‍ പുതിയതെരുവിലെ ഗോകുലം ഫിനാന്‍സില്‍ അസി.മാനേജരായ കുശാല്‍നഗറിലെ ശോഭനയുടെയും മക്കള്‍ വി. വി. സുശോഭ് കുമാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ ഗവ. ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ച് വരുന്നു.
രണ്ടാമത്തെ മകന്‍ സുഭാഷ് കുമാര്‍ കോഴിക്കോട് കെഎംപിടി മെഡിക്കല്‍ കോളേജിലെ നാലാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്. ഇളയ മകന്‍ സുബിന്‍കുമാര്‍ എറണാകുളം അങ്കമാലിയിലെ ശ്രീനാരായണ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ഒരുമാസം മുമ്പ് പ്രവേശനം നേടി. മൂന്ന് പേരും എന്‍ട്രന്‍സ് പരീക്ഷയെഴുതി മെറിറ്റ് സീറ്റിലാണ് എംബിബിഎസിന് ചേര്‍ന്നത്.
ഒരു വീട്ടിലെ മൂന്ന് പേര്‍ ആതുരസേവന രംഗത്ത് തല്‍പ്പരരായത് അപൂര്‍വ്വമായ സംഭവമായി കരുതാം. ഇടത്തരം കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍ മൂന്ന് പേരും. നിശ്ചയദാര്‍ഢ്യത്തോടെ പഠനം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്ന സുഭാഷ്‌കുമാറിനും സുബിന്‍കുമാറിനും മൂത്ത സഹോദരന്‍ ഡോ. വി.വി. സുശോഭ്കുമാര്‍ മാര്‍ഗ്ഗദര്‍ശിയാണ്.
ഇവരുടെ എല്ലാ കാര്യങ്ങളിലും ഡോക്ടര്‍ ഏത് നേരവും ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. സുബിനും സുഭാഷിനും സഹോദരന്റെ നിരന്തരമുള്ള സാന്നിധ്യം ഭാവിയിലേക്കുള്ള ചൂണ്ട്പലകയാണ്. ഇത് ദൈവനിയോഗമായാണ് ഇവര്‍ കരുതുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment