Latest News

പാക് നാടക നടി വെടിയേറ്റ് മരിച്ചു

ഇസ് ലാമാബാദ്:[www.malabarflash.com] പാക്കിസ്‌ഥാനിൽ നാടക നടി വെടിയേറ്റ് മരിച്ചു. പ്രശസ്ത തീയേറ്റർ അഭിനേത്രി കിസ്മത് ബെയ്ഗാണ് കൊല്ലപ്പെട്ടത്. 
പഞ്ചാബ് പ്രവിശ്യയുടെ തലസ്‌ഥാനമായ ലാഹോറിലായിരുന്നു സംഭവം. പരിപാടിക്കു ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോഴാണ് കിസ്മതിന് വെടിയേറ്റത്.

കിസ്മതിന്റെ കാറിനെ ബൈക്കിൽ പിന്തുടർന്നെത്തിയ അഞ്ജാതനായ അക്രമി വാഹനം വിലങ്ങിയ ശേഷം വെടിയുതിർക്കുകയായിരുന്നു. കൈയിലും വയറ്റിലുമായി കിസ്മതിന് 11 തവണ വെടിയേറ്റു. കിസ്മതിന്റെ ഡ്രൈവർക്കും വെടിയേറ്റു. ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കിസ്മതിനെ രക്ഷിക്കാനായില്ല.


Keywords: worlds News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.