Latest News

ഡിവൈഎഫ്‌ഐ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിച്ചു

കാസര്‍കോട്:[www.malabarflash.com] കറന്‍സി നിരോധിച്ചതിന്റെ പേരില്‍ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിച്ചു.

ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന തിരുമാനം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പണം ജനങ്ങളുടെ കയ്യിലെത്തിക്കാന്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അടിയന്തിര ആവശ്യങ്ങള്‍ക്ക് പോലും പണം ലഭ്യമാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
കാസര്‍കോട് ബി.എസ്.എന്‍.എല്‍ ഭവന്‍ ഉപരോധം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. അനില്‍ ചെന്നിക്കര അദ്ധ്യക്ഷനായി. സി.എ സുബൈര്‍,ടി.കെ മനോജ് എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

ബോവിക്കാനം മുളിയാര്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേന്‍ജ് ഉപരോധം സിപിഐ(എം) കാറഡുക്ക ഏരിയ സെക്രട്ടറി സിജി മാത്യു ഉല്‍ഘാടനം ചെയ്തു. കെ.വി സജേഷ് അദ്ധ്യക്ഷനായി, കെ.ജയന്‍,സിഐടിയു ഏരിയ സെക്രട്ടറി പി ബാലകൃഷ്ണന്‍ കെ രതീശന്‍ എന്നിവര്‍ സംസാരിച്ചു. ഉദയകുമാര്‍ സ്വാഗതം പറഞ്ഞു.

തൃക്കരിപ്പൂര്‍ ബിഎസ്എന്‍എല്‍ എക്‌സ്‌ചേന്‍ജ് ഉപരോധം സിപിഐ(എം) തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയംഗം എം രാമചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പി.കെ വിനോദ് അദ്ധ്യക്ഷനായി. കെ.പി രാജീവന്‍, രതീഷ് കുതിരുമ്മല്‍, കെ.വി യദു എന്നിവര്‍ സംസാരിച്ചു. കെ.വി ദീപു സ്വാഗതം പറഞ്ഞു

കടുമേനി എസ്.ബി.ഐ ക്ക് മുന്നില്‍ ഡിവൈഎഫ്‌ഐനടത്തിയ ധര്‍ണ്ണ സിപിഐ(എം) എളേരി ഏരിയ കമ്മിറ്റിയംഗം എം ശ്രീധരന്‍ ഉല്‍ഘാടനം ചെയ്തു. രജിത്ത് പുങ്ങോട് അദ്ധ്യക്ഷനായി കുന്നേല്‍ ബേബി സംസാരിച്ചു. എന്‍.വി ശിവദാസന്‍ സ്വാഗതം പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.