Latest News

സാക്കിര്‍ നായിക്കിന്റെ സംഘടനയെ കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചു


ന്യൂഡല്‍ഹി: [www.malabarflash.com] മതപ്രഭാഷകന്‍ സാക്കിര്‍  നായിക്കിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ അഞ്ച് വര്‍ഷത്തേക്ക് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള കരടുറിപ്പോര്‍ട്ട് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയിരുന്നു. ഇതിന് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിയമവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള യു.എ.പി.എ പ്രകാരമാണ് നിരോധനം.
ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ പീസ് ടി.വി.യുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കരടുറിപ്പോര്‍ട്ടില്‍ മഹാരാഷ്ട്രാ പോലീസിന്റെ നിഗമനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാക്കിര്‍ നായിക്ക് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതായും തീവ്രവാദം പ്രോത്സാഹിപ്പിച്ചതായുമാണ് മഹാരാഷ്ട്രാ പോലീസ് ആരോപിക്കുന്നത്. യുവാക്കളെ തീവ്രമായ ആശയങ്ങളിലേക്ക് നയിച്ചു എന്നാരോപിച്ച് സാക്കിര്‍ നായിക്കിനെതിരെ മഹാരാഷ്ട്രാ പോലീസ് കേസുകള്‍ രജിസ്റ്റര്‍ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രണ്ട് വിദ്യാഭ്യാസ ട്രസ്റ്റുകളെക്കുറിച്ചും അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടുന്നുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.