Latest News

ഇസ്രയേലില്‍ തീക്കാറ്റ്; നിരവധി ആളുകളെ ഒഴിപ്പിച്ചു

ജറുസലേം:[www.malabarflash.com] ഇസ്രയേലില്‍ തീക്കാറ്റ് പടര്‍ന്ന് പിടിച്ച് വ്യാപക നാശനഷ്ടം. കുട്ടികളും മുതിര്‍ന്നവര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ടു. പ്രദേശത്ത് നിന്ന് പതിനായില്‍പരം ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചിട്ടുണ്ട്.

വടക്കന്‍ ഇസ്രയേലിലെ കാര്‍മല്‍ വനത്തില്‍ ചൊവ്വാഴ്ചയോടെ ആരംഭിച്ച തീ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി രൂക്ഷമാക്കിയത്. സംഭവത്തില്‍ 10 വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്.

ശ്വാസ തടസം അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥിതി നേരിടാന്‍ നാല് വിമാനങ്ങളും 30 അഗ്‌നിശമനസേനകളെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
തീപിടുത്തം ഉണ്ടാവാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയില്‍ വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാറ്റ് വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.