Latest News

നോട്ട് മാറാന്‍ ക്യൂവില്‍ കണ്ടുമുട്ടിയ മുന്‍കാമുകന് യുവതി പണികൊടുത്തു

മുംബൈ:[www.malabarflash.com] പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് ബാങ്കില്‍ ക്യു നിന്ന യുവാവിനെ മുന്‍ കാമുകിയുടെ അച്ഛനും ആങ്ങളമാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. നാസികിലെ ത്രിംബക് റോഡിലെ ഒരു ബാങ്കിന്‍റെ ശാഖയിലാണ് സംഭവം.

പഴയ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് ബാങ്കില്‍ എത്തിയ യുവതി തന്റെ മുന്‍ കാമുകനും ക്യൂ നില്‍ക്കുന്നത് കണ്ടു. നാല് വര്‍ഷം മുന്‍പ് പ്രണയബന്ധം അവസാനിപ്പിച്ച കാമുകനോടുള്ള പ്രതികാരം തീര്‍ക്കാനുള്ള അവസരം പാഴാക്കില്ലെന്ന് തീരുമാനിച്ച 23കാരി ഉടന്‍ തന്‍റെ അച്ഛനെയും ആങ്ങളമാരെയും ഉടന്‍ ബാങ്കിലേക്ക് വിളിച്ച് വരുത്തി.

യുവതിയുടെ നിര്‍ദ്ദേശപ്രകാരം ബാങ്കില്‍ എത്തിയ അച്ഛനും ആങ്ങളമാരും മുന്‍ കാമുകനായ 35കാരനെ ശരിക്ക് പെരുമാറി. തുടര്‍ന്ന് തന്നെ വഞ്ചിച്ച് കടന്നു കളഞ്ഞ കാമുകനെതിരെ യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ആക്രമണത്തില്‍ സാരമായി പരുക്കേറ്റ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.