Latest News

അഹമ്മദാബാദിൽ നാലു കോടിയുടെ തങ്കക്കട്ടികൾ കവർന്നു

അഹമ്മദാബാദ്:[www.malabarflash.com] ബാങ്കുകളിൽ പണം എത്തിച്ചുകൊടുക്കുന്ന ഏജൻസിയുടെ ഓഫീസിൽ നാലു കോടി രൂപയുടെ സ്വർണ കവർച്ച. ശനിയാഴ്ച പുലർച്ചെ അഹമ്മദാബാദിലെ മിതാകലിയിലായിരുന്നു സംഭവം. 

14 കിലോ വരുന്ന തങ്കക്കട്ടികളാണ് മോഷണംപോയത്. ബാങ്കുകളിൽ പണവും സ്വർണവും എത്തിച്ചുനൽകുന്ന ഏജൻസിയായ എസ് ഐ എസ് പ്രൊസേഗർ കമ്പനിയുടെ ഓഫീസിലാണ് കവർച്ച നടന്നത്.

കമ്പനിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചു കീഴ്പ്പെടുത്തിയ ശേഷമാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഗാർഡിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. 

ഈ സമയം മറ്റൊരു ഗാർഡ് വാനിൽ കിടന്നുറങ്ങുകയായിരുന്നു. കവർച്ചാ സംഘം ഓഫീസിനുള്ളിൽ കടന്ന് ലോക്കർ തകർത്താണ് സ്വർണം കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.