അന്നം തരുന്ന നാടിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടാൻ കാറുകൾ ആകർഷകമായ രീതിയിൽ അലങ്കരിച്ചാണ് ഇഖ്‌ബാൽ വർഷങ്ങളായി പരേഡിനെത്താറുള്ളത്. എന്നും വിത്യസ്‌തത കാത്തുസൂക്ഷിക്കുന്ന ഈ യുവവ്യവസായി തന്റെ ഫെറാരി കാറിൽ യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങളോട് കൂടിയ നാണയങ്ങളും ദേശീയ ഗാനത്തിന്റെ കാലിഗ്രഫിയുമാണ് ഈ വർഷത്തെ പരേഡിൽ സ്‌റ്റിക്കറിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
തുടർച്ചയായ ഏഴാം വർഷമാണ് ഇഖ്‌ബാൽ അബ്‌ദുൽ ഹമീദ് കാർ അലങ്കാരത്തിൽ ദുബൈയുടെ മനം കവരുന്നത്. ചെറുപ്പം തൊട്ടേ കാറുകളോടും ഡ്രൈവിംഗിനോടും തോന്നിയ ഇഷ്‌ടമാണ് പ്രവാസമണ്ണിൽ ഇത്തരമൊരു മത്സരത്തിൽ പങ്കെടുക്കാൻ പ്രചോദനമായത്. കഴിഞ്ഞ ആറ് തവണയും പരേഡിൽ ഒന്നാം സ്ഥാനം നേടി മലയാളി സമൂഹത്തിന് അഭിമാനമായി മാറാനും ഇഖ്‌ബാലിന് കഴിഞ്ഞു.
മുൻവർഷങ്ങളിൽ റോൾസ് റോയ്‌സ്, മെഴ്‌സിഡസ് ബെൻസ്, റേഞ്ച് റോവറർ തുടങ്ങിയ വാഹനങ്ങളെയാണ് ഇഖ്‌ബാൽ അലങ്കാരത്തിനായി തെരെഞ്ഞെടുത്തത്. കേവലം സ്‌റ്റിക്കറുകൾ പതിപ്പിക്കുക എന്നതിൽ ഉപരിയായി വിത്യസ്‌തമായ ആശയങ്ങൾ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത് കൊണ്ടാണ് ഇഖ്‌ബാലിന്റെ കാറുകൾ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ വർഷം ദുബൈ കിരീടവകാശി ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാഷിദിന്റെ അപൂർവ്വമായ ചിത്രങ്ങൾ യു എ ഇ പോസ്‌റ്റൽ സ്റ്റാമ്പുകളുടെ രൂപത്തിൽ ചിത്രീകരിക്കുകയായിരുന്നു. ദുബൈയുടെ നാൽപത്തിരണ്ട് വർഷത്തെ ചരിത്രം പത്രക്കട്ടിങ്ങുകളായി കാറിൽ പതിപ്പിച്ചും ഇഖ്‌ബാൽ മത്സരത്തിനെത്തിയിട്ടുണ്ട്.
മൂന്ന് മാസങ്ങൾ മുമ്പ് ഇഖ്‌ബാൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. മനസിൽ രൂപപ്പെടുന്ന ആശയങ്ങൾ പ്രശസ്‌ത ഡിസൈനർമാരുടെ സഹായത്തോടെയാണ് കാറുകളിലെ അലങ്കാരമായി മാറുന്നത്. ഇപ്പോൾ ദുബൈ ദേശീയ ദിനാഘോഷങ്ങളിൽ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സാന്നിദ്ധ്യമായി ഈ കാസർകോട് സ്വദേശി മാറിയിരിക്കുന്നു. ദുബൈ ആർ ടി എയുടെയും അൽഗുറൈർ സർവ്വകലാശാലയുടെയും വിദ്‌ഗ്‌ധ പാനലാണ് വിജയിയെ തെരെഞ്ഞെടുക്കുന്നത്.
ബുധനാഴ്‌ച്ച നടന്ന ആദ്യത്തെ പരേഡിൽ അവതരിപ്പിച്ചതോടെ ഇഖ്‌ബാലിന്റെ കാർ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുകയാണ്. ഫെറാരിയുടെ ഇറ്റാലിയ 458 എന്ന സ്‌പോർട്‌സ് കാറാണ് ഇഖ്‌ബാൽ ഇത്തവണ തെരെഞ്ഞെടുത്തത്. സ്‌റ്റിക്കറുകൾ കൊണ്ട് അലങ്കരിച്ച കാർ കടന്ന് പോകുമ്പോൾ വിദേശികൾ ഉൾപ്പടെയുള്ളവർ കണ്ട് ഫോട്ടോ എടുക്കാൻ മത്സരിക്കുകയാണ്.
കാർ അലങ്കാരത്തിൽ മാത്രമല്ല വസ്‌ത്രധാരണത്തിലും യു എ ഇയോടുള്ള ഇഷ്‌ടം പ്രകടിപ്പിക്കുന്ന ഇഖ്‌ബാൽ അബ്‌ദുൽ ഹമീദ് കഴിഞ്ഞ 10 വർഷത്തിലധികമായി അറബ് വസ്‌ത്രമായ ഖാന്ദൂറയാണ് സ്ഥിരമായി ഉപയോഗിക്കുന്നത്.
ആലിയ അൽ ഹത്‌ബൂർ ഗ്രൂപ്പ് ചെയർമാനായ ഇഖ്‌ബാൽ ജീവകാരുണ്യരംഗങ്ങളിലും സജീവമാണ്. ഇഖ്‌ബാൽ അബ്‌ദുൽ ഹമീദ് (ഐ.എ.എച്ച്) എന്ന സ്വന്തം ട്രസ്‌റ്റിന് കീഴിൽ അഞ്ച് വീടുകൾ ഇതുവരെ നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇതിന് പുറമെ കുടിവെള്ള പദ്ധതിയും ചികിത്സാസഹായവും സ്വയം തൊഴിൽ പദ്ധതികളും ഐ എ എച്ച് നടപ്പിലാക്കി വരുന്നു.

ദേശീയ ദിനാഘോഷം കഴിഞ്ഞാൽ അടുത്ത വർഷം ആദ്യം എല്ലാ മതവിഭാഗങ്ങളിലും പെട്ട 25 ജോഡി യുവതി-യുവാക്കളെ ഉൾപ്പെടുത്തി ഹദ്ദാദ് നഗറിൽ 'ഐ എ എച്ച് മഹർ' എന്ന പേരിൽ സമൂഹവിവാഹം നടത്തുന്നതിന്റെ ഒരുക്കങ്ങൾക്ക് ട്രസ്‌റ്റ് തുടക്കം കുറിക്കും. 25 ദമ്പതികൾക്കും ഉപജീവനത്തിനായി ഓട്ടോറിക്ഷയും വിവാഹസമ്മാനമായി അഞ്ച് പവൻ സ്വർണവും ഐ എ എച്ച് നൽകും.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment