കാഞ്ഞങ്ങാട്:[www.malabarflash.com] കിടപ്പുരോഗികള്‍ക്ക് സ്നേഹവും സാന്ത്വനവുമായി ഇഖ്ബാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെത്തുന്നു. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി സാന്ത്വന പരിചരണത്തിന് പ്രാപ്തരാക്കുന്ന സ്പര്‍ശം പദ്ധതിയുടെ ഭാഗമായാണിത്.
കാഞ്ഞങ്ങാട് മിഡ്ടൌണ്‍ റോട്ടറി ക്ലബ്ബ്, എന്‍.എസ്.എസ്, ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് എന്നിവര്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി ഇഖ്ബാല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ മാനേജിംഗ് കമ്മിറ്റി ചെയര്മാന് എം.ബി.എം.അഷ്റഫ് ഉദ്ഘാടനം ചെയ്തു. മിഡ്ടൌണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എ.രാജീവന് അദ്ധ്യക്ഷനായി.

പിടിഎ പ്രസിഡന്റ് അഹമ്മദ് കിര്‍മാണി, റോട്ടറി ക്ലബ്ബ് സെക്രട്ടറി ബി.മുകുന്ദ് പ്രഭു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.മധു, പി.സേതുനാരായണന്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി.ഗിരിജാദേവി സ്വാഗതവും എന്‍.എസ്.എസ് ലീഡര്‍ വി.എസ്.സുധര്‍മ്മ നന്ദിയും പറഞ്ഞു. ഷിജി മനോജ് പരിശീലന ക്ലാസ്സെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment