കണ്ണൂർ:[www.malabarflash.com] കണ്ണൂർ–തളിപ്പറമ്പ് ദേശീയപാതയിൽപ്പെട്ട കീച്ചേരിയിൽ കാർ ഇടിച്ചു ഗുരുതര പരിക്കേറ്റ നവവധു മരിച്ചു. ഇരിണാവിലെ തടത്തിൽ ഹൗസിൽ ശ്രീരാഗിന്റെ ഭാര്യ അശ്വതി(23)യാണു മരിച്ചത്.
ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. തളിപ്പറമ്പിൽനിന്നു സിനിമ കണ്ടു ഭർത്താവിനോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
മുന്നിൽ കടന്നുപോയ ലോറിയിൽനിന്നു ചാക്കിൽ നിറച്ച ഉള്ളി റോഡിലേക്കു വീണതു ശ്രദ്ധയിൽപ്പെട്ടതോടെ ബൈക്ക് റോഡരികിൽ നിർത്തി ഉള്ളി പെറുക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ അശ്വതിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ പോയി.
ശ്രീരാഗ് ഉടൻതന്നെ അശ്വതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ നാലോടെ മരിച്ചു. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വാരം തപ്പള്ളി ശാസ്താംകോട്ട അമ്പലത്തിന്നു സമീപത്തെ ദാമോദരൻ –അനിത ദമ്പതികളുടെ ഏകമകളാണ് അശ്വതി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment