Latest News

ഓവുചാലിൽനിന്നു ബോംബുകൾ കണ്ടെടുത്തു

പാനൂർ:[www.malabarflash.com] കണ്ണൂർ പാനൂരിനടുത്തുള്ള കുന്നോത്ത്പറമ്പിൽ ബോംബ് സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിൽ രണ്ടു നാടൻ ബോംബുകൾ കണ്ടെത്തി. 

പാനൂർ സിഐ കെ.എസ്.ഷാജിയുടെയും ബോംബ് സ്ക്വാഡ് എഎസ്ഐ എം.സി. ജിയാസിന്റെയും നേതൃത്വത്തിലായി രുന്നു പരിശോധന. 

കഴിഞ്ഞ ദിവസം പ്രദേശത്തു പ്രതിഷേധ പ്രകടനത്തിനുനേരേ ബോംബേറുണ്ടാകുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. റോഡരികിലെ ഓവുചാലി ൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. പരിശോധന തുടരു മെന്നാണു സൂചന.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.