Latest News

കണ്ണൂരില്‍ വീട്ടമ്മ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ

ശ്രീകണ്ഠപുരം:[www.malabarflash.com] കണ്ണൂര്‍ പയ്യാവൂർ ചാമക്കാലിൽ വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ചനിലയിലും ഭർത്താവിനെ കൈഞരമ്പ് മുറിച്ച് രക്‌തം വാർന്ന് അബോധാവസ്‌ഥയിലും കണ്ടെത്തി. 
പുത്തൻപുരയിൽ സണ്ണിയുടെ (48) ഭാര്യ റീന (44)യാണു മരിച്ചത്. സണ്ണിയെ ഇടതുകൈയുടെ ഞരമ്പ് മുറിച്ചനിലയിൽ ഗുരുതരാവസ്‌ഥയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശ്രീകണ്ഠപുരം ടൗണിലെ സ്വകാര്യ സ്‌ഥാപനത്തിൽ കംപ്യൂട്ടർ വിദ്യാർഥിനിയായ മകൾ നീതു ക്ലാസ് കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. റീനയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിൽ കഴുത്തിനു വെട്ടേറ്റ നിലയിലായിരുന്നു. സണ്ണി അബോധാവസ്‌ഥയിൽ കട്ടിലിൽ കിടക്കുകയായിരുന്നു.

നീതു ബഹളം വച്ചതിനെത്തുടർന്ന് എത്തിയ നാട്ടുകാരാണു സണ്ണിയെ ആശുപത്രിയിലെത്തിച്ചത്. ശ്രീകണ്ഠപുരം സിഐ വി.വി. ലതീഷ്, പയ്യാവൂർ എസ്ഐ കെ. മല്ലിക എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. രക്‌തം പുരണ്ട കത്തി കട്ടിലിനടിയിൽനിന്നു കണ്ടെടുത്തു.

റീനയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കദളിക്കാട്ടിൽ കുടുംബാംഗമാണു പരേത. മകൻ: നിഥിൻ (വിദ്യാർഥി, പൈസക്കരി ദേവമാതാ കോളജ്). 


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.