കുമ്പള:[www.malabarflash.com] വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ വാട്‌സ്ആപ് വഴി വോയ്‌സ് ക്ലിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിച്ചതിന് രണ്ട് പേരെ കുമ്പള സി.ഐ. വി.വി മനോജ്, മഞ്ചേശ്വരം എസ്.ഐ പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
ഉപ്പള നവോദയ നഗറിലെ സന്തോഷ് കുമാര്‍ (22), ഹൊസങ്കടി കടമ്പാറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അഹമ്മദ് നവാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
വര്‍ഗീയ ചുവയോടെ ഇരുവരും വാട്‌സ് ആപ്പില്‍ പരസ്പരം തര്‍ക്കിക്കുകയും ഇവരുടെ വോയ്‌സ് ക്ലിപ്പുകള്‍ മറ്റു ഗ്രൂപ്പുകളില്‍ വ്യാപകമായ രീതിയില്‍ പ്രചരിച്ചെന്നും പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാവുന്നത്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിച്ച ഗ്രൂപ്പുകളിലെ 200 ലേറെ നമ്പരുകള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment