ഉദുമ:[www.malabarflash.com]ജില്ലയിലെ കപ്പലോട്ടക്കാരുടെ യൂവജന സംഘടനയായ മര്‍ച്ചന്റ് നേവി യൂത്ത് വിങ് നേതൃത്വത്തില്‍ കപ്പലോട്ടക്കാരുടെ ഐക്യദിനം വിപുലമായി ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച വൃക്ഷതൈ നടിലിന്റെ തുടര്‍ച്ചയായി മുദിയക്കാല്‍ ഗവ. ആയുര്‍വേദ ആസ്പത്രി പരിസരത്ത് ഔഷധവൃക്ഷത്തൈ നട്ടു.
പാലക്കുന്ന് യൂത്ത് വിങ്ങിന്റെ ഓഫീസില്‍ വെച് മുതിര്‍ന്ന കപ്പലോട്ടക്കാരായ ബസപ്പന് കോട്ടിക്കുളം, പക്കീരന്‍ കണിയമ്പാടി, അമ്പൂഞ്ഞി കരിപ്പോടി എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ക്ലബ്ബംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
ക്ലബ് ഓഫീസില്‍ നടന്ന യോഗത്തില്‍ വി.അനില്‍കുമാര്‍ അധ്യഷതവഹിച്ചു. രാജേന്ദ്രന് മുദിയക്കാല്‍, പി.എ.വിനോദ്, താര മുരളി, സന്തോഷ് ചിറക്കാല്‍, ഋതുരാജ് പാലക്കുന്ന്, കരുണന് കുണ്ടില്‍, രാജന് പാക്യാര തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment