Latest News

ശില്പ നിർമ്മാണ പഠനകളരിക്ക് തുടക്കമായി

പെരിയ:[www.malabarflash.com] പെരിയ ജവഹർ നവോദയ വിദ്യാലയത്തിൽ ശില്പ നിർമ്മാണ കളരിക്ക് തുടക്കമായി.രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ശില്ല ശാലയിലൂടെ വിദ്യാർത്ഥികളിൽ ശില്ല നിർമ്മാണ വൈദഗ്ധ്യം നൽകാനാണ് ലക്ഷ്യമിടുന്നത് 'കേരളത്തിന് അകത്തും പുറത്തുമുള്ള ശില്പികളുടെ നേതൃത്വത്തിലാണ് ശില്ലശാല നടക്കുന്നത്. 

കളിമൺ ശില്ല ങ്ങൾ ,ചുമർചിത്രങ്ങൾ, സിമൻറിൽ തീർത്ത ശില്പങ്ങൾ തുടങ്ങിയവയിൽ പരിശീലനം നൽകും ആർടിസ്റ്റ് ശിവദാസൻ, അമ്പിളി, ടി പി മണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പഠനകളരി സംഘടിപ്പിക്കുന്നത് .സമീപ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും പഠനകളരിയുടെ ഭാഗമാവുന്നുണ്ട്. 

പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്.നായർശില്ലശാല ഉൽഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ എം വിജയകൃഷ്ണൻ അദ്ധ്യക്ഷനായി.വാർഡ് അംഗം വി.കുമാരൻ, ടി വി കരുണാകരൻ സിവിപുഷ്ക്കരൻ തുടങ്ങിയവർ സംസാരിച്ചു.'


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.