Latest News

നീലേശ്വരത്തുനിന്നും കാണാതായ രണ്ട് മദ്രസാ വിദ്യാര്‍ത്ഥികളെ കോഴിക്കോട്ട് കണ്ടെത്തി

നീലേശ്വരം:[www.malabarflash.com] നീലേശ്വരത്തുനിന്ന് കാണാതായ രണ്ട് മദ്രസാ വിദ്യാര്‍ത്ഥികളെ കോഴിക്കോട്ട് കണ്ടെത്തി. 
നീലേശ്വരം കോട്ടപ്പുറത്തുനിന്നും നവംബര്‍ 24ന് കാണാതായ പതിനാലും പതിനഞ്ചും വയസുള്ള മദ്രസാവിദ്യാര്‍ത്ഥികളെയാണ് കോഴിക്കോട്ട് കണ്ടെത്തിയത്. കുട്ടികള്‍ രാവിലെ പതിവുപോലെ മദ്രസയില്‍ പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു.
പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടികളെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. കുട്ടികള്‍ വന്നില്ലെന്ന് മദ്രസയില്‍ നിന്നും അറിയിച്ചത് വീട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തു. 

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള പ്രചാരണം ഉയര്‍ന്നതും പരിഭ്രാന്തിക്ക് ആക്കം കൂട്ടി.
ഇതേ തുടര്‍ന്ന് നീലേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ട് കുട്ടികളും കോഴിക്കോട്ടുള്ളതായി വിവരം കിട്ടിയത്. 

കോഴിക്കോട് റെയില്‍വെ പോലീസാണ് കോട്ടപ്പുറത്തെ രണ്ട് കുട്ടികള്‍ കസ്റ്റഡിയിലുള്ള കാര്യം നീലേശ്വരം പോലീസിനെ അറിയിച്ചത്. രാവിലെ കുട്ടികള്‍ മദ്രസയില്‍ പോകാതെ മലബാര്‍ എക്‌സ്പ്രസില്‍ കയറുകയായിരുന്നു.
രണ്ട് കുട്ടികളെ ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് കണ്ട യാത്രക്കാരന്‍ സംശയം തോന്നി ഇവരോട് കാര്യമന്വേഷിച്ചപ്പോള്‍ കോട്ടപ്പുറത്തുനിന്നും നാടുവിട്ട് പോകുന്നവരാണെന്ന് വ്യക്തമായി. ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയതോടെ യാത്രക്കാരന്‍ കുട്ടികളുടെ കാര്യം റെയില്‍വെ പോലീസിനെ അറിയിച്ചു. പോലീസ് കുട്ടികളെ ട്രെയിനില്‍ നിന്നും ഇറക്കി സ്റ്റേഷനിലേക്ക് കോണ്ടുപോവുകയും നീലേശ്വരം പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കുകയും ചെയ്തു. 

നീലേശ്വരത്തുനിന്നും പോലീസ് സംഘം കോഴിക്കോട്ടെത്തുകയും 

കുട്ടികളെയും കൂട്ടി നാട്ടിലെത്തുകയും ചെയ്തു.
തങ്ങള്‍ സ്വമേധയാ വീടുവിട്ടതാണെന്നും ആര്‍ക്കും ഇതില്‍ ഉത്തരവാദിത്വമില്ലെന്നും കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. കുട്ടികളെ പിന്നീട് പോലീസ് രക്ഷിതാക്കളോടൊപ്പം പറഞ്ഞയച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.