Latest News

ഒരേ രീതിയില്‍ രണ്ട് ദിവസത്തിനിടെ രണ്ട് സീരിയല്‍ നടിമാരുടെ മരണം; ടെലിവിഷന്‍ മേഖല ഞെട്ടലില്‍

കൊച്ചി:[www.malabarflash.com] രണ്ട് ദിവസത്തിനിടെ രണ്ട് സീരിയല്‍ നടിമാര്‍ ഒരേ രീതിയില്‍ മരിച്ചതിന്റെ ഞെട്ടിലിലാണ് സീരിയല്‍ സിനിമാ ലോകം. ഇരുവരുടെയും മരണത്തിലെ സമാനതകളും ഏറെ ദുരൂഹതയുണര്‍ത്തുന്നതാണ്.

തമിഴ് നടി സബര്‍ണ ആനന്ദും മലയാളി നടി രേഖ മോഹനുമാണ് രണ്ടുദിവസത്തെ ഇടവേളയില്‍ മരിക്കുന്നത്. സ്വന്തമായി താമസിക്കുന്ന ഫ് ളാറ്റുകളിലായിരുന്നു ഇരുവരുടെയും മരണം.

സബര്‍ണ ചെന്നൈയിലും രേഖ തൃശൂരുമാണെന്നുമാത്രം. ഇരുവരും വീടിനുള്ളില്‍ അസ്വാഭാവികമായി മരിച്ചശേഷം രണ്ടുദിവസം കഴിഞ്ഞാണ് പുറംലോകം സംഭവമറിയുന്നതും.

തൃശൂരിലെ ശോഭാ സിറ്റിയടുെ ഫ് ളാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയിലെ മധുരോവയലിലെ ഫ് ളാറ്റിലായിരുന്നു സബര്‍ണയുടെ മൃതദേഹം. സബര്‍ണയുടേത് ആത്യമഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും രേഖ മോഹന്റെ മരണത്തിലെ അവ്യക്തത നീങ്ങിയിട്ടില്ല.

ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രേഖ മോഹന്‍ അടുത്തിടെയായി അറിയപ്പെട്ടിരുന്നത് സീരിയലുകളുടെ പേരിലായിരുന്നു. സ്ത്രീ ജന്മം, മായമ്മ തുടങ്ങിയ സീരിയലകളില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് രേഖ.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.