Latest News

കുവൈത്തില്‍ റിമ കല്ലിംഗലിന്റെ നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ചു

കുവൈറ്റ്:[www.malabarflash.com] കുവൈത്തില്‍ റിമ കല്ലിംഗല്‍ നടത്താനിരുന്ന നൃത്തപരിപാടിക്ക് അനുമതി നിഷേധിച്ചു. നിയമ വിരുദ്ധമാണ് എന്ന് കാട്ടി കുവൈത്ത് പോലീസ്‌ ആണ് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് റിമയ്ക്ക് പരിപാടി അവതരിപ്പിക്കാനായില്ല. തുടര്‍ന്ന് റിമ കല്ലിംഗല്‍ നൃത്ത പരിപാടി റദ്ദാക്കി മടങ്ങി.

വിദേശ വ്യവസായിയായ കെജി എബ്രഹാമിന്റെ എന്‍ബിടിസി ഗ്രൂപ്പാണ് നൃത്ത പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഫെസ്റ്റീവ് നൈറ്റ് എന്ന പേരിലായിരുന്നു പരിപാടി. ആദ്യ പരിപാടികളില്‍ തന്നെ റിമ കല്ലിങ്കലിന്റെ കേരളീയ നൃത്തവും ഉള്‍പ്പെടുത്തിയിരുന്നു.

പരിപാടിക്കായി നേരത്തെ എത്തിയ റിമ മേക്കപ്പിട്ട് തയ്യാറായിരിക്കുമ്പോഴാണ് നൃത്തം തടഞ്ഞത്. കുവൈത്ത് പോലീസ്‌ സംഘം എത്തി നൃത്തത്തിനുള്ള അനുമതി നിഷേധിച്ചു. പൊതുസ്ഥലത്ത് സ്ത്രീകളുടെ നൃത്തം അനുവദനീയമല്ലെന്ന് കുവൈത്ത് പോലീസ്‌ വ്യക്തമാക്കി. തുടര്‍ന്നാണ് റിമയുടെ നൃത്തപരിപാടി ഉപേക്ഷിച്ചത്.

തുടര്‍ന്ന് സംഘാടകരുമായി സംസാരിച്ച റിമ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മേക്കപ്പ് അഴിച്ച റിമ സദസില്‍ കാഴ്ചക്കാരിയായി എത്തുകയും ചെയ്തു. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, പിന്നണി ഗായകരായ വിജയ് യേശുദാസ്, വിധു പ്രതാപ്, വിജയ് പ്രകാശ്, ഗായികമാരായ സിതാര, സയനോര ഫിലിപ്പ് എന്നിവരടടങ്ങുന്ന ഗായകസംഘമാണ് തുടര്‍ന്ന് വേദിയില്‍ പരിപാടി അവതരിപ്പിച്ചത്.

ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിച്ചത് എന്നാണ് എന്‍ബിടിസി ഗ്രൂപ്പ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് ഭീഷണിയെന്നോ ഭീഷണിയുടെ ഉള്ളടക്കം എന്തെന്നോ വ്യക്തമാക്കാന്‍ എന്‍ബിടിസി ഗ്രൂപ്പ് തയ്യാറായിട്ടില്ല.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.