കാസര്‍കോട്:[www.malabarflash.com] അന്യമതക്കാരിയായ പെൺകുട്ടിയുമായി സംസാരിച്ച യുവാവിനെ സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കാസര്‍കോട് ചെർക്കളയിലാണ് സംഭവം.
ചെർക്കള സൈനബ മെമ്മോറിയൽ ബി.എഡ് കോളജിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർഥി പൃഥിരാജിനാണ് മർദനത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച പൃത്വിരാജിന്റെ പിറന്നാളായിരുന്നു. ഇതിന്റെ ഭാഗമായി സഹപാഠികളായ പെണ്‍കുട്ടികള്‍ക്കൊപ്പം ചെര്‍ക്കള ടൗണിലെ ഐസ്ക്രീം പാര്‍ലറില്‍ ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കെ എത്തിയ മൂന്ന് പേരാണ് പൃത്വിരാജിന് നേരെ സദാചാര ഗുണ്ടാഅക്രമം നടത്തിയത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഐസ്ക്രീം കഴിക്കുന്നത് ചോദ്യം ചെയ്യുകയും പേരും മറ്റും ചോദിച്ച് അക്രമം നടത്തുകയുമായിരുന്നു. മുള്ളു ഹാരിസ്, ചട്ട ഫൈസല്‍, ജാഫര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന പൃത്വിരാജ് പറഞ്ഞു.
തലയ്ക്കു പരിക്കേറ്റ പൃഥ്വിരാജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment