Latest News

ബാങ്കിൽ കയറിയ കള്ളൻമാർ 1.15 കോടിയുടെ അസാധു നോട്ടുകൾ മോഷ്‌ടിച്ചു

ദെങ്കാനൽ:[www.malabarflash.com] ഒഡീഷയിൽ ബാങ്ക് കൊള്ളയടിച്ച മോഷ്‌ടാക്കൾ പഴയ 500, 1000 രൂപ നോട്ടുകൾ കവർന്നു. ഒഡീഷ ഗ്രാമ്യ ബാങ്കിന്റെ ദെങ്കാനലിലെ ബ്രാഞ്ചിലാണ് മോഷണം നടന്നത്. 

നിരോധിച്ച 500, 1000 രൂപ നോട്ടുകളായി 1.15 കോടി രൂപയാണ് മോഷ്‌ടാക്കൾ കൊണ്ടുപോയതെന്ന് ദെങ്കാനൽ പോലീസ് സ്റ്റേഷൻ ഇൻചാർജ് അഭിനവ് ദാലുവ അറിയിച്ചു. വെള്ളിയാഴ്ച മുതൽ രണ്ടു ദിവസം അവധിയായിരുന്നതിനാൽ തിങ്കളാഴ്ച ജീവനക്കാർ ബാങ്കിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

എട്ടു കോടി രൂപയുടെ പഴയ നോട്ടുകളായിരുന്നു ബാങ്കിൽ സൂക്ഷിച്ചിരുന്നത്. ഇതിൽനിന്ന് 1.15 കോടി രൂപ അടങ്ങിയ ഇരുമ്പുപെട്ടിയാണ് കാണാതായിരിക്കുന്നത്. മോഷ്‌ടാക്കളെകുറിച്ച് സൂചന ലഭിക്കുന്നതിനായി ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരിയാണെന്നു പോലീസ് അറിയിച്ചു.

മോഷ്‌ടാക്കൾക്കു ബാങ്കിനുള്ളിൽനിന്നു സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഏഴു കോടിക്കടുത്തുണ്ടായിരുന്ന ബാക്കി പണം മോഷണം പോകാത്തതാണ് പോലീസിനെ ഇത്തരമൊരു സൂചനയിലേക്കു നയിക്കുന്നത്. ദെങ്കാനൽ പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽനിന്നു വിളിപ്പാടകലെയാണ് ബാങ്ക് സ്‌ഥിതിചെയ്യുന്നത്. കള്ളൻമാരെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.