Latest News

അപകടം വരുത്തിവെച്ച കാറില്‍ പതിനഞ്ചുകാരികളും

കാഞ്ഞങ്ങാട്:[www.malabarflash.com] അമിത വേഗതയില്‍ പാഞ്ഞെത്തി ഓട്ടോ റിക്ഷയെ ഇടിച്ച് തെറിപ്പിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ പതിനഞ്ചുകാരികളായ രണ്ട് വിദ്യാര്‍ത്ഥിനികളും.

ദേശീയപാത ഐങ്ങോത്ത് പാല്‍ സൊസൈറ്റിക്ക് മുമ്പില്‍ അമിത വേഗതയില്‍ കുതിച്ചെത്തിയ മാരുതിക്കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റ അപകടം നടന്നത് ശനിയാഴ്ച സന്ധ്യയോടെയായിരുന്നു.

പാല്‍ സൊസൈറ്റിയിലേക്ക് തിരിയുകയായിരുന്ന ഓട്ടോറിക്ഷയെ തൊട്ടുപിന്നാലെ ചീറിപ്പാഞ്ഞെത്തിയ മാരുതിക്കാര്‍ ഇടിച്ച് തെറിപ്പിക്കുകയും ഓട്ടോ ഓടിക്കുകയായിരുന്ന മധ്യവയസ്‌കന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടം വരുത്തിവെച്ച കാറിനകത്ത് അസ്വഭാവികമായ രീതിയില്‍ രണ്ട് പതിനഞ്ചുകാരികളെ കണ്ടത്. 

വാഹനമോടിച്ചിരുന്ന തീരദേശ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടികള്‍ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനികളാണെന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം അജാനൂരില്‍ നടന്ന സബ്ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെന്ന് ധരിപ്പിച്ചാണ് പെണ്‍കുട്ടികള്‍ ഇരുവരും  രാവിലെ വീട്ടില്‍ നിന്നിറിങ്ങയത്. 

സൗത്ത് മുത്തപ്പനാര്‍ കാവിന് പടിഞ്ഞാര്‍ വശം റെയില്‍വെ ലൈനിനോട് ചേര്‍ന്നാണ് പെണ്‍കുട്ടികളില്‍ ഒരാളുടെ വീട്.
റെയില്‍പാളത്തില്‍ നിന്നും പടിഞ്ഞാര്‍ മാറിയാണ് രണ്ടാമത്തെ പെണ്‍കുട്ടി താമസിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തിനാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിലെത്തി കൂട്ടുകാരായ യുവാക്കളോടൊപ്പം റാണിപുരം ഉല്ലാസ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്തുക്കളായ പത്തൊമ്പതുകാരനും ഇരുപതുകാരനും നഗരത്തിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.
പകല്‍ മുഴുവന്‍ റാണിപുരത്ത് ചിലവഴിച്ച ശേഷം വൈകുന്നേരം പെണ്‍കുട്ടികളെ ഐങ്ങോത്ത് ദേശീയപാതക്കരികില്‍ ഇറക്കി വിടാനുള്ള ശ്രമത്തിനിടെയാണ് അമിത വേഗതയില്‍ മാരുതിക്കാര്‍ ഓട്ടോ റിക്ഷയെ ഇടിച്ചുതെറിപ്പിച്ചത്. യുവാക്കളില്‍ ഒരാളെ നഗരത്തില്‍ ഇറക്കിയ ശേഷമാണ് വാഹനം ഓടിച്ചിരുന്ന യുവാവ് പെണ്‍കുട്ടികളുമായി ഐങ്ങോത്തേക്ക് കുതിച്ചത്. 

അപകടം വരുത്തിവെച്ച ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ കൈകാര്യം ചെയ്ത ശേഷം ഹൊസ്ദുര്‍ഗ്‌പോലീസിന് കൈമാറി. പെണ്‍കുട്ടികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞയക്കുകയും ചെയ്തു. അപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.