Latest News

പ്രവാചകരുടേത് ദുരിതമകറ്റിയ ഭരണ വ്യവസ്ഥിതി: ബാഫഖി തങ്ങള്‍

പുത്തിഗെ:[www.malabarflash.com] പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം പകര്‍ന്ന് നല്‍കിയ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ മാതൃകകള്‍ ഉള്‍ക്കൊള്ളാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഹാഫിള് സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി പറഞ്ഞു.
 മുഹിമ്മാത്ത് മദ്ഹുറസൂല്‍ ഫൗണ്ടേഷനു കീഴില്‍ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യ സൃഷ്ടിച്ച് പൊതു ജനങ്ങളെ ദുരിതം തീറ്റിക്കുന്ന ഭരണാധികാരികള്‍ കോര്‍പ്പറേറ്റുകളുടെ നയ നിലപാടുകളല്ല നടപ്പിലാക്കേണ്ടത്. മറിച്ച് സാധാരണക്കാരുടെ കണ്ണുനീര്‍ തുടക്കാനുള്ള പരിഷ്‌കാരങ്ങളും സംരംഭങ്ങളുമാണ് സമൂഹം അവരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. പ്രവാചകരുടെ മാതൃക അതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെള്ളിപ്പാടി അബ്ദുല്ല മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്്ദല്‍ തങ്ങള്‍, സയ്യിദ് ബഷീര്‍ സഖാഫി തങ്ങള്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹംസ മുസ്്‌ലിയാര്‍ കാനങ്ങാട്, ഫത്താഹ് സഅദി നീലേശ്വരം, അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍, ഇബ്്‌റാഹീം ദാരിമി ഗുണാജെ, ഹാജി അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ ഹാജി ബാംഗ്ലൂര്‍, ആലിക്കുഞ്ഞി മദനി, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, സിദ്ദീഖ് സഖാഫി ഉര്‍മി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ അസീസ് മിസ്്ബാഹി, മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹ്്മാന്‍ അഹ്്‌സനി പ്രകീര്‍ത്തന പ്രഭാഷണം നടത്തി. ഇബ്്‌റാഹീം സഖാഫി കര്‍ന്നൂര്‍ സ്വാഗതവും ഇബ്്‌റാഹീം ഖലീല്‍ അഹ്്സനി മച്ചംപാടി നന്ദിയും പറഞ്ഞു. 

പ്രകീര്‍ത്തന പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ സ്വഗത സംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ കരീം അല്‍ ഹാദി തങ്ങള്‍ പതാക ഉയര്‍ത്തി.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.