ഉദുമ:[www.malabarflash.com] പൂഴി കടത്തിയ തെന്ന് സംശയിക്കുന്ന മാരുതി കാര്‍ പോലിസിനെ കണ്ടപ്പോള്‍ നടുറോഡില്‍ ഉപേക്ഷിച്ച് വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ രക്ഷപെട്ടു
കര്‍ണ്ണാടക റെജിസട്രേഷനുള്ള കാറാണ് ഉദുമ ടാക്‌സി സ്റ്റാന്‍ഡിന് മുന്നില്‍ നടു റോഡില്‍ ഇട്ടിട്ട് രണ്ട് പേര്‍ കടന്നു കളഞ്ഞത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
പോലിസ് വാഹനം വരുന്നത് കണ്ടതോടെയാണ് നടുറോഡില്‍ കാര്‍ ലോക്ക് ചെയ്ത ശേഷം കടന്ന് കളഞ്ഞത്. കാറിനുള്ളില്‍ മണല്‍ കടത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. ബേക്കല്‍ പോലിസ് വാഹനം കസ്റ്റഡിയിലെടുത്തു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment