കാസര്‍കോട്:[www.malabarflash.com] ചെമ്മനാട് യുവതിയെ വെടിവച്ച് പരിക്കേല്‍പ്പിച്ചശേഷം യുവാവ് മൈസൂരില്‍ തൂങ്ങിമരിച്ചു. ചെമ്മനാട് കപ്പണടുക്കത്ത് ഖമറുന്നിസക്കാണ് വെടിയേറ്റത്. ഭര്‍ത്താവിന്റെ സുഹൃത്ത് തൗഫീസാണ് തൂങ്ങിമരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്. ഖമറുന്നിസയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചാണ് അവര്‍ക്ക് വെടിയേറ്റത്.പരിക്കേറ്റ ഖമറുന്നിസയെ ബന്ധുക്കള്‍ മംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം ബന്ധുക്കള്‍ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.
ഉച്ചയോടെ ഖമറുന്നിസയെ വെടിവച്ച ഭര്‍ത്താവിന്റെ സുഹൃത്ത് തൗസീഫ് മൈസൂരില്‍ തൂങ്ങിമരിച്ചു.ഈ വിവരം പുറത്തുവന്നതോടെയാണ് വെടിവെപ്പും പുറത്തുവന്നത്.ഇതേ തുടന്ന് വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇടക്കിടെ തൗസീഫ് ഖമറുന്നിസയുടെ വീട്ടിലെത്താറുണ്ടായിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അടുത്തിടെയാണ് കര്‍ണാടകയിലെ മടിക്കേരിയില് നിന്ന് ഖമറുന്നിസയും ഭര്‍ത്താവും കുട്ടികളും താമസംമാറി ചെമ്മനാട്ടേക്ക് എത്തിയത്.
അയല്‍വാസികളുമായി ഇവര്‍ക്ക് കാര്യമായ ബന്ധങ്ങളുണ്ടായിരുന്നില്ല.യുവതി അപകടനില തരണം ചെയ്തതായി മംഗളുരുവിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment