Latest News

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഒരുഗുണവും ചെയ്യില്ല: ബായാര്‍ തങ്ങള്‍

ബായാര്‍:[www.malabarflash.com] ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ട് രാജ്യത്തിന് ഒരു നേട്ടവുമില്ലെന്നും പുതിയ കറന്‍സി പരിഷ്‌കാരം കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും ബായാര്‍ മുജമ്മഅ് സാരഥി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി പ്രസ്താവിച്ചു. 

ബായാര്‍ മുജമ്മഇല്‍ പതിനായിരങ്ങള്‍ സംബന്ധിച്ച മാസാന്ത സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു തങ്ങള്‍.
ആയിരവും അഞ്ഞൂറും അസാധുവാക്കിയത് കൊണ്ട് ഏറ്റവുമധികം കഷ്ടപ്പെടുന്നത് സാധാരണ ജനങ്ങളാണ്. കൃഷിക്കാരും കൂലിപ്പണിക്കാരും ദിനേന കിട്ടുന്ന പൈസ മാറാന്‍ കഴിയാതെ നെട്ടോട്ടമോടുന്നു. വിവാഹം പോലോത്ത അത്യാവശ്യ കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയാത്തെ പാവപ്പെട്ട കുടുംബങ്ങള്‍ ആശങ്കയിലാണ്. അതിനാല്‍ അസാധു നോട്ടുകള്‍ മാറാനുള്ള സമയപരിധി നീട്ടണം. 

അതിനിടെ, കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്തി അവ തടയാനുള്ള ധീരമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. അതില്‍ ഒരു നിരപരാധിയും വേദനിക്കുന്ന അവസ്ഥയുണ്ടായിക്കൂട. തങ്ങള്‍ പറഞ്ഞു.
മദ്ഹബിന്റെ ഇമാമീങ്ങളെ തള്ളുന്നവര്‍ക്കെങ്ങിനെ ശരീഅത്തിന്റെ സംരക്ഷകരാകാന്‍ കഴിയും. തങ്ങള്‍ ചോദിച്ചു. സലഫിസത്തിനും മൗദൂദിസത്തിനും വിധേയപ്പെടുന്നവര്‍ക്ക് ശരീഅത്ത് സംരക്ഷിക്കാന്‍ സാധിക്കില്ല. ഏകസിവില്‍കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം അപലപനീയമാണ്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ പൗരബോധമുള്ള മുഴുവന്‍ ജനങ്ങളും പ്രതിഷേധിക്കണം. തങ്ങള്‍ വ്യക്തമാക്കി.
അലി ബാഖവി ആറ്റുപുറം പ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗം പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, പി എ അബ്ബാസ് മുസ്‌ലിയാര്‍ അല്‍മദീന, സി അബ്ദുല്ല മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുന്നസ്വര്‍ ബന്താട്, സ്വിദ്ദീഖ് സഖാഫി ബായാര്‍, സ്വിദ്ദീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, എം പി മുഹമ്മദ്, സ്വിദ്ദീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുറസാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.