തിരുവനന്തപുരം:[www.malabarflash.com] തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പാത കാസര്‍കോട് വരെ നീട്ടിയേക്കും.
ഇതു സംബന്ധിച്ചു കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ അധികം വൈകാതെ തീരുമാനമെടുത്തേക്കും. 430 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാത കാസര്‍കോട്ടേയ്ക്കു നീട്ടണമെന്നാവശ്യവുമായി ജനപ്രതിനിധികളും, സാമൂഹിക ,രാഷ്ടീയ, വ്യാവസായിക, പ്രവാസി സംഘടനകളുമൊക്കെ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഈ സാഹചര്യത്തിലാണ് പാത നീട്ടുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത്.
കണ്ണൂര്‍ വരെയുള്ള പാതയുടെ സാധ്യതാ പഠനം പൂര്‍ത്തിയാക്കി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍ദിഷ്ട പാതയ്ക്ക് 1.27 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണു കണക്ക്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment