Latest News

ഹക്കീം കുന്നില്‍ ഡി.സി.സി പ്രസിഡണ്ടായി ചുമതലയേറ്റു

കാസര്‍കോട്‌: പ്രവര്‍ത്തകര്‍ക്ക്‌ ആവേശമായി കാസര്‍കോട്‌ ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ ഏഴാമത്‌ പ്രസിഡണ്ടായി ഹക്കീം കുന്നില്‍ ചുമതലയേറ്റു.കെ.പി.സി.സി പ്രസിഡണ്ട്‌ വി.എം.സുധീരന്റെ സാന്നിധ്യത്തില്‍  കാസര്‍കോട്‌ നഗരസഭാ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങിലാണ്‌ തിങ്ങി നിറഞ്ഞ പ്രവര്‍ത്തകരുടെ നിറഞ്ഞ കൈയ്യടികളോടെ ഹക്കീമിന്റെ സ്ഥാനാരോഹം നടന്നത്‌. 

നിലവിലുള്ള പ്രസിഡണ്ട്‌ അഡ്വ.സി.കെ.ശ്രീധരനില്‍ നിന്നുമാണ്‌ ചുമതലയേറ്റെടുത്തത്‌. പരിപാടി വി.എം.സുധീരന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ്‌ നേതാക്കളടക്കമുള്ളവരും വേദിയില്‍ സന്നിഹിതരായിരുന്നു. 

ഗസ്റ്റ്‌ ഹൗസ്‌ പരിസരത്ത്‌ നിന്നും കെ.പി.സി.സി പ്രസിഡണ്ട്‌ വി.എം.സുധീരനെയും ഹക്കീം കുന്നിലിനെയും പ്രവര്‍ത്തകര്‍ പരിപാടി നടക്കുന്ന കോണ്‍ഫറന്‍സ്‌ ഹാളിലേക്ക്‌ ആനയിച്ചു.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡണ്ട്‌ എന്ന പ്രത്യേകതയോടെയാണ്‌ ഹക്കീമിന്റെ വരവ്‌. യുവത്വം ജില്ലയിലെ കോണ്‍ഗ്രസ്സിന്‌ പുത്തന്‍ ഉണര്‍വ്‌ നല്‍കുമെന്ന പ്രതീക്ഷയാണുള്ളത്‌.

കെ.എസ്‌.യു ജില്ലാ പ്രസിഡണ്ട്‌ കോഴിക്കോട്‌ യൂണിവേര്‍സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, പള്ളിക്കര പഞ്ചായത്ത്‌ അംഗം, യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ജില്ലാ പ്രസിഡണ്ട്‌, യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പാര്‍ലമെന്റ്‌ മണ്ഡലം പ്രസിഡണ്ട്‌, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഹക്കീം നിലവില്‍ യു.ഡി.എഫ്‌ ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി അംഗവും ഡി.സി.സി വൈസ്‌ പ്രസിഡണ്ടുമാണ്‌.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.