വൈപ്പിന്‍: പാമ്പുകടിയേറ്റ മകനെയുംകൊണ്ട് ആശുപത്രിയിലേക്കു പോയ ദമ്പതികളുടെ ബൈക്ക് മറിഞ്ഞ് മകന്‍ മരിച്ചു. നായരമ്പലം വാടേല്‍ അറയ്ക്കല്‍ റോയി തോമസിന്റെ മകന്‍ അരുണ്‍ റോയി (എട്ട്)യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നായരമ്പലം പെട്രോള്‍പമ്പിനടുത്തായിരുന്നു അപകടം. [www.malabarflash.com]
റോഡില്‍ തലയിടിച്ചാണ് അരുണ്‍ വീണത്. അപകടത്തില്‍ മാതാപിതാക്കള്‍ക്കും പരിക്കേറ്റെങ്കിലും സാരമാക്കാതെ കുട്ടിയെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ബുധനാഴ്ച രാവിലെ മരിച്ചു. ഒരു കാല്‍നട യാത്രക്കാരന്‍ ബൈക്കിനു കുറുകെ ചാടിയതാണ് അപകടത്തിനു കാരണം. ചൊവ്വാഴ്ച വൈകുന്നേരം വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി മൂത്ര മൊഴിക്കാനായി പുറത്തിറങ്ങിയപ്പൊഴാണ് പാമ്പു കടിയേറ്റത്.
ഓടി വീടിനകത്തേക്കു കയറിയ അരുണ്‍ തന്നെ പാമ്പു കടിച്ചെന്ന് പറയുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരണകാരണം തലയ്ക്കുള്ളിലെ ക്ഷതമാണെന്ന് പോലീസ് പറഞ്ഞു. എടവനക്കാട് സെന്റ് അബ്രോസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment