Latest News

ബിജെപിക്കെതിരെ കൊലക്കത്തിയുമായി വരുന്ന സിപിഎം വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍: ശോഭാ സുരേന്ദ്രന്‍

കുമ്പള:[www.malabarflash.com] കേരളത്തില്‍ ബിജെപിക്കെതിരെ കൊലക്കത്തിയുമായി വരുന്ന സിപിഎം വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

കുമ്പളയില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണത്തിന്റ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
27 സംസ്ഥാനങ്ങളില്‍ നിന്ന് എംഎല്‍എ മാരുടെ പ്രാതിനിധ്യവും, 282 എംപിമാര്‍ പാര്‍ലെമെന്റിലുമുള്ള ദേശീയ പാര്‍ട്ടിയാണ് ബിജെപി. കണ്ണൂര്‍ ജില്ല സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസല്ല, അവിടെ പ്രവര്‍ത്തനം നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അക്രമ രാഷ്ട്രീയത്തിന് പ്രോത്സാഹനം നല്‍കുന്ന പിണറായി വിജയന്റെ മന്ത്രിസഭ അവസാനത്തെ സിപിഎം മന്ത്രിസഭയായി ചരിത്രത്തില്‍ ഇടം നേടും. 

സിബിഐ കുറ്റപത്രം സമര്‍പ്പിച്ച ഫസല്‍ വധക്കേസില്‍ കാരായിമാരെ രക്ഷിക്കാന്‍ ആഭ്യന്തരവകുപ്പിനെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്തിരിക്കുകയാണ്. മൂന്നാംമുറ പ്രയോഗിച്ച് നിരപരാധിയെ പ്രതിയാക്കി മാറ്റാനും, കാരായിമാരെ രക്ഷിക്കാനുള്ള തെളിവുണ്ടാക്കി സിബിഐക്ക് കൈമാറിയാലും നിയമപരമായും, രാഷ്ട്രീയപരമായും ബിജെപി അതിനെ നേരിടും. 

നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസും സിപിഎമ്മും നടത്തിയാലും ഒരേ നാണയത്തില്‍ മറുപടി ഉണ്ടാകും. ഇത്തരം പോലീസുകാരെ നിയമത്തിനു മുന്നില്‍ മറുപടി പറയിപ്പിക്കും. 

കേന്ദ്രവുമായി യുദ്ധ പ്രഖ്യാപനങ്ങള്‍ നടത്തി സമരാഭാസവുമായി മുന്നോട്ട് പോകുന്ന പിണറായി വിജയന്‍ ഇപ്പോഴും സിപിഎമ്മിന്റെ സംസ്ഥാന നേതാവിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ തലത്തിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

നിരവധി വര്‍ഷം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്ത് ഈ മേഖലയെ ഒരുതരി മുന്നോട്ടു നയിക്കാന്‍ സാധിക്കാത്ത ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് അതി ബുദ്ധിമാനായി സ്വയം നടിച്ചാല്‍ ജനം സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഭാരത സാമ്പത്തിക മേഖല ഉള്ളവനും ഇല്ലാത്തവനും വേണ്ടി ശുചീകരിച്ച പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് തോമസ് ഐസക് വിലകുറച്ച് കണ്ടാലും രാജ്യം പ്രധാനമന്ത്രിക്കൊപ്പമാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചിരിക്കുന്നു. 

പ്രധാനമന്ത്രി സഭയില്‍ എത്തിയിട്ടും അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത പ്രതിപക്ഷത്തെ ഒരിക്കല്‍ കൂടി ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.
പരിപാടിയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ആര്‍.സുനില്‍ അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി സത്യജിത്ത് സൂരത്കല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.

ബിജെപി ദേശീയസമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം.സഞ്ജീവഷെട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള.സി.നായ്ക്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍, യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ വിജയ് കുമാര്‍ റൈ, ബിജെപി സം സ്ഥാന സമിതിയംഗങ്ങളായ അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, സുരേഷ് കുമാര്‍ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടരിമാരായ ധനഞ്ജയന്‍ മധൂര്‍, രാജേഷ് കൈന്താര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സന്തോഷ്, സുകുമാരന്‍, കെ.ടി.സുനില്‍കുമാര്‍, രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ പ്രമീള വിനോദ്, കെ.വി.മഹേഷ്, ധനരാജ്, അഞ്ജുജോസ്, സജിത്ത് കുമാര്‍, ജില്ലാ ട്രഷറര്‍ കീര്‍ത്തന്‍, പ്രദീപ് എം.കൂട്ടക്കനി, ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കരആള്‍വ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.