ഉദുമ:[www.malabarflash.com] ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഉദുമ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍ എസ്എസ് കുട്ടികള്‍ ഉദുമ ബസ് സ്‌റ്റോപ്പ് പരിസരത്തു റെഡ്ഡ് റിബ്ബണ്‍ മാതൃകയില്‍ മെഴുകുതിരി വെട്ടം തെളിയിച്ചു.
' കൈകള്‍ ഉയര്‍ത്താം എച് ഐ വി പ്രതിരോധത്തിനായി ' എന്നതായിരുന്നു ഈ വര്‍ഷത്തെ സന്ദേശം .
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഓര്‍മ്മയ്ക്കായും അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായാണ് ഈ രീതിയില്‍ പരിപാടി സംഘടിപ്പിച്ചത് .
ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് എം എയ്ഡ്‌സ് ദിന പ്രതിജ്ഞ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ചൊല്ലി കൊടുത്തു.
പി ടി എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍, പ്രിന്‍സിപ്പല്‍ കെ വി അഷ്‌റഫ്, അധ്യാപകരായ അയ്യപ്പന്‍, ഗണേശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഭിരാം സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ രഞ്ജിത്ത് എം നന്ദിയും പറഞ്ഞു
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment