Latest News

കൊലപാതക രാഷ്ട്രീയം; ഇത് കണ്ണൂരല്ലെന്ന് സി.പി.എം തിരിച്ചറിയണം: ചെര്‍ക്കളം

കാസര്‍കോട്:[www.malabarflash.com] മുസ്ലിം ലീഗ് പ്രവര്‍ത്തകനായ പെവ്വലിലെ അബ്ദുള്‍ ഖാദറിന്റെ ജീവന്‍ കവര്‍ന്നെടുത്ത സി.പി.എം.ന്റെ കൊലപാതക രാഷ്ട്രീയം കാസര്‍ക്കോട് തുടരാന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബദുളള പറഞ്ഞു.

കണ്ണൂരിനെ കണ്ണീരിലാഴ്ത്തിയ നിരവധി കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സി.പി.എം, കൊലപാതകം ഭരണത്തിന്റെ ഹുങ്കില്‍ കേരളം മൊട്ടാകെ വ്യാപക മാക്കാനാണ് ശ്രമിക്കുന്നത്.
വ്യത്യസ്ത സാഹചര്യങ്ങളുണ്ടാക്കി ഈ ഗവണ്‍മെന്റ് വന്നതിന് ശേഷം മുസ്ലിം ലീഗിന്റെ മൂന്ന് പ്രവര്‍ത്തകരെയാണ് അവര്‍ കൊന്നൊടുക്കിയത്.
ഇത് അനുവദിക്കാനാവില്ല. സമാധാനത്തിലും സൗഹൃദത്തിലും കഴിയുന്ന ഒരു പ്രദേശത്ത് കുഴപ്പമുണ്ടാക്കാന്‍ ആസൂത്രിതമായ നീക്കമാണ് സി.പി.എം. നടത്തി വരുന്നത്.
കുറച്ച് ദിവസം മുമ്പ് തീവ്രവാദ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച വരെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചത് ഇതിന് വേണ്ടിയാണ്.
സമാധാനം സി.പി.എം.ന് അറിയില്ലെങ്കില്‍ അത് പിഠിപ്പിക്കാന്‍ ലീഗിന് അറിയാമെന്നും ചെര്‍ക്കളം പറഞ്ഞു.

മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കണം: മുസ്‌ലിം ലീഗ്
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് പൊവ്വല്‍ ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദറിനെ അകാരണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
കൊലപാതക രാഷ്ട്രീയം കുലത്തൊഴിലാക്കിയ സി.പി.എം അധികാരത്തിന്റെ ഹുങ്കില്‍ നിരപരാധികളെ കൊലക്കത്തിക്കിരയാക്കി പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുകയാണ്. 

രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള നിസാര പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിച്ച് നാട്ടിലെ ചെറുപ്പക്കാരെ തമ്മിലടിപ്പിക്കാനുള്ള ശ്രമം പോലിസിന്റെ സന്ദര്‍ഭോജിതമായ ഇടപെടലുകള്‍ മൂലം നടന്നില്ലെങ്കിലും സി.പി.എം അടങ്ങിയിരുന്നില്ല. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം സി.പി.എം പോലീസിനെതിരെ തിരിയുകയും ഏരിയാ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ചെയ്തതാണ്. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഖാദറിനെ വകവരുത്തിയത്. 

അബ്ദുല്‍ ഖാദറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം നേതാക്കളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തി ഗൂഡാലോചനയുടെ പേരില്‍ കേസെടുക്കണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.
മേല്‍പറമ്പ്: പൊവ്വല്‍ ശാഖ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ കാദറിനെ കുത്തികൊലപെടുത്തിയ സംഭവത്തെ ഉന്നത തല അന്വേഷണം നടത്തി പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടിയും ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കരയും ആവശ്യപെട്ടു.
സി പി എം തങ്ങളുടെ എതിരാളികളെ ഏത് വിദേനയും ഇല്ലായ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കളിസ്ഥലത്ത് നടന്ന സംഭവത്തിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപെടുത്തിയത്. സി പി എം കൊലപാതക രാഷ്ട്രീയം അവസാനിപിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ യൂത്ത് തയ്യാറാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.