Latest News

149 രൂപയ്ക്ക് സൗജന്യ കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ദില്ലി:[www.malabarflash.com]റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് മറ്റ് കമ്പനികള്‍. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഎസ്എന്‍എല്‍ മുതല്‍ മറ്റു സ്വകാര്യ കമ്പനികള്‍ വരെ ഓഫറുകളുമായി രംഗത്തെത്തി. 

ഇപ്പോഴിതാ 149 രൂപയുടെ പ്ലാനുമായി ബിഎസ്എന്‍എല്‍ രംഗത്ത് എത്തിക്കഴിഞ്ഞു. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍,നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും. ഒപ്പം 300 എം.ബി നെറ്റ് ഡാറ്റ, എന്നിവയും ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ അനൂപം ശ്രീവാസ്തവ പറഞ്ഞു. 2017 മുതലാണ് ഈ ഓഫര്‍ നിലവില്‍ വരിക.

498എസ്ടിവി എന്ന പ്ലാനില്‍ 24 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് അതിവേഗ 3ജി സേവനവും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ ഓഫറിന് പുറമെ മറ്റു ചില പ്ലാനുകളുടെ ഡാറ്റാ പരിധിയും ഇരട്ടിയായി വര്‍ധിപ്പിച്ചിടുണ്ട്. 1498 രൂപയുടെ പ്ലാനില്‍ 9 ജിബി ഡാറ്റാ നല്‍കിയിരുന്നത് ഇപ്പോള്‍ 18 ജിബിയായി ഉയര്‍ത്തി. 2799 രൂപയുടെ 18 ജിബി പ്ലാനില്‍ ഇനി 18 ജിബിയുടെ സ്ഥാനത്ത് 36 ജിബി ലഭിക്കും. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് പുറമെ പുതുതായി കണക്ഷനെടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് സൗജന്യ സേവനവുമായി ജിയോ വന്നത് മുതല്‍ വോഡഫോണും, എയര്‍ടെല്ലും, ഐഡിയയുമടക്കം സ്വകാര്യ കമ്പനികളെല്ലാം നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ അഞ്ചിനാണ് നെറ്റ്, കോള്‍ എന്നിവ സൗജന്യമാക്കി ജിയോ പുറത്തിറങ്ങിയത്. ഓഫറിന് പുതിയ പേര് നല്‍കി മാര്‍ച്ച് വരെ നീട്ടുകയായിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.