എറണാകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഒന്നാം പ്രതിയും വൈദികനുമായ എഡ്വിന്‍ ഫിഗറസിന് ഇരട്ടജീവപര്യന്തവും 2,15000 രൂപ പിഴയും.
കേസിലെ മറ്റൊരു പ്രതിയായ സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷവും പ്രത്യേക കോടതി തടവ് വിധിച്ചു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
14 കാരിയായ പെണ്‍കുട്ടിയെ പള്ളിയില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. റോമന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതക്ക് കീഴിലുള്ള പുത്തന്‍വേലിക്കര ലൂര്‍ദ്മാത പള്ളിയിലാണ് സംഭവം.
പള്ളിമേടയിലേക്ക് കുട്ടിയെ വികാരി ഇടയ്ക്കിടെ കൂട്ടിക്കൊണ്ട് പോകുന്നതില്‍ സംശയം തോന്നിയ കുട്ടിയുടെ മാതാവ് വിവരം ചോദിച്ചപ്പോഴാണ് പീഡനകാര്യം അറിഞ്ഞത്.
ഈ വര്‍ഷം ഏപ്രിലിലാണ് പീഡനവിവരം പുറത്തുവന്നത്. സംഭവം പുറത്തായതോടെ വികാരിയച്ചനെ സഭ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ വൈദികന്‍ ഒളിവില്‍ പോവുകയും ചെയ്തു. യു.എ.ഇയിലേക്ക് കടന്നശേഷം തിരിച്ചെത്തിയശേഷം ഇയാള്‍ ഡിവൈ.എസ്.പി ഓഫിസില്‍ കീഴടങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പുത്തന്‍വേലിക്കര പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫാ. എഡ്വിന്‍ ഫിഗറസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രമുഖ ധ്യാനഗുരുവും പ്രഭാഷകനും ഗായകനുമാണ് ഫാ. എഡ്വിന്‍ ഫിഗറസ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment