കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്ന പ്രത്യേകതയോടെ നിലവില്‍ ഡി സി സി വൈസ് പ്രസിഡണ്ടായിരുന്ന ഹക്കീം കുന്നിലിനെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി എ ഐ സി സി നിയമിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് തെക്കേക്കുന്ന് സ്വദേശിയാണ്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം രൂപീകരണത്തിനുശേഷമുള്ള ആദ്യ പ്രസിഡണ്ട്, കെ എസ് യു ജില്ലാ പ്രസിഡണ്ട്, ഡി സി സി ജനറല്‍ സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡണ്ട്, പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പര്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളജ് യൂണിയന്‍ എഡിറ്റര്‍, കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, യു ഡി എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കെ പി സി സി നിയോഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമിതി അംഗം കൂടിയായിരുന്നു.
ദുര്‍ഗാ ഹൈസ്‌കൂള്‍ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായിട്ടാണ് രാഷ്‌ട്രീയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ഡിഗ്രി വിദ്യാഭ്യാസം നെഹ്‌റു കോളജില്‍. ഇപ്പോള്‍ സുള്ള്യ കെ.വി.ജി. കോളജ് എല്‍.�എല്‍.ബി. വിദ്യാര്‍ത്ഥിയാണ്.
പിതാവ് പരേതനായ കെ.എസ് അബ്‌ദുള്ള ഹാജി. മാതാവ് കെ.എ.മൈമൂന. ഭാര്യ ഹാഷിറ. മക്കള്‍: വിദ്യാര്‍ത്ഥികളായ ഫസാന്‍ കുന്നില്‍ അബ്‌ദുള്ള, ഫഹീം കുന്നില്‍ അബ്‌ദുള്ള.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment