Latest News

വ്യാജ ഡയമണ്ട്‌ ആഭരണങ്ങള്‍ നിര്‍മിച്ച്‌ വില്‍പ്പന: മൂന്നുപേര്‍ അറസ്‌റ്റില്‍

തൃശൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ വ്യാജ ഡയമണ്ട്‌ ആഭരണങ്ങള്‍ നിര്‍മിച്ച്‌ കേരളത്തിനകത്തും പുറത്തും നിരവധി ജുവലറികളില്‍ വില്‍പ്പന നടത്തിയ മൂന്നുപേര്‍ അറസ്‌റ്റില്‍.[www.malabarflash.com] 

രാമവര്‍മപുരം താണിക്കല്‍ വീട്ടില്‍ റിജോ (30), അരണാട്ടുകര അക്കരപ്പുറം വീട്ടില്‍ സനൂപ്‌ (30) , കുന്നത്തങ്ങാടി ചേമ്പാലക്കാട്ടില്‍ വീട്ടില്‍ അബ്‌ദുള്‍ ഖാദര്‍ എന്നിവരെയാണ്‌ ഈസ്‌റ്റ്‌ പോലീസും ഷാഡോ പോലീസും ചേര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
റിജോയും സനൂപും പ്രമുഖ ജുവലറികളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌തിരുന്നു. ഈ പ്രവര്‍ത്തന പരിചയം കൈമുതലാക്കി ഡയമണ്ട്‌ വില്‍പ്പനയ്‌ക്കാവശ്യമായ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ്‌ വ്യാജമായി നിര്‍മിച്ചായിരുന്നു ആഭരണവില്‍പന. ഇതുപയോഗിച്ച്‌ മാറ്റു കുറഞ്ഞ ജമോളജിക്കല്‍ നെക്ലേസുകളും സ്‌റ്റഡുകളും നിര്‍മിച്ച്‌ തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, കോട്ടയം, തൊടുപുഴ, തിരുവല്ല, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ജുവലറികളില്‍ വിറ്റതായി അന്വേഷണത്തില്‍ വ്യക്‌തമായി.
വ്യാജ സര്‍ട്ടിഫിക്കറ്റ്‌ പോസ്‌റ്റ്‌ ഓഫീസ്‌ റോഡിലെ ഒരു കടയിലും മാറ്റു കുറഞ്ഞ ഡയമണ്ട്‌ നെക്ലേസുകള്‍ വലിയാലുക്കലിലുള്ള മറ്റൊരു സ്‌ഥാപനത്തിലുമാണ്‌ ഉണ്ടാക്കിയിരുന്നതെന്നും കണ്ടെത്തി.
തൃശൂര്‍ ടൗണ്‍ ഈസ്‌റ്റ്‌ സി.ഐ: സേതു, എസ്‌.ഐ: ലാല്‍കുമാര്‍, ഷാഡോ പോലീസ്‌ അംഗങ്ങളായ എസ്‌.ഐ: എം.പി. ഡേവിഡ്‌, വി.കെ. അന്‍സാര്‍, എ.എസ്‌.ഐ: സുവ്രതകുമാര്‍, പി.എം. റാഫി, എസ്‌.ആര്‍. സി.പി.ഒ: ഗോപാലകൃഷ്‌ണന്‍, സി.പി.ഒ: ടി.വി. ജീവന്‍, പി.കെ. പഴനി, എം.എസ്‌. ലിഖേഷ്‌, വിപിന്‍ ദാസ്‌, എ.എസ്‌.ഐ: പി. അനില്‍കുമാര്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.