Latest News

നോട്ട് ക്ഷാമത്തെ തൊടാതെ മോദിയുടെ ജനക്ഷേമ പ്രഖ്യാപനം

ന്യൂഡൽഹി: കറൻസി ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തൊടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബജറ്റ് സമാന ക്ഷേമ പ്രഖ്യാപനങ്ങൾ. നോട്ട് പിൻവലിക്കലിനു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ജനക്ഷേമ നടപടികൾ പ്രഖ്യാപിച്ചത്.[www.malabarflash.com]

എന്നാൽ നോട്ട് നിരോധനത്തിനു ശേഷം സാധാരണ ജനങ്ങൾ നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള നയപരിപാടികളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ നിയന്ത്രണങ്ങളും ഇപ്പോഴത്തേതുപോലെ തുടരും.

പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഭവന വായ്പയിൽ നൽകിയ ഇളവാണ് പ്രഖ്യാപനങ്ങളിലൊന്ന്. ഒമ്പതു ലക്ഷം വരെയുള്ള ഭവന വായ്പയ്ക്കു നാലു ശതമാനം പലിശ ഇളവും 12 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് മൂന്നു ശതമാനം പലിശയിളവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 

ഗർഭിണികളുടെ ചികിത്സാസഹായം വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഗർഭിണികളുടെ ആശുപത്രി പരിചരണത്തിന് കേന്ദ്ര സർക്കാർ ആറായിരം രൂപ നൽകും. തുക ഗർഭിണികളുടെ അക്കൗണ്ടിലേക്കു മാറ്റും. ചെറുകിട കച്ചവടക്കാർക്കും നികുതി ഇളവ് പ്രഖ്യാപിച്ചു. ചെറുകിട സംരംഭങ്ങളുടെ വായ്പകൾക്ക് രണ്ടു കോടിയുടെ സർക്കാർ ഗാരന്റിയും നൽകും. ബാങ്കിംഗ് ഇടപാടുകൾ എത്രയും വേഗം സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണ്. ഇതിനായി നിർദേശം നൽകിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കൽ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിന് ജനം കാത്തിരിക്കുകയായിരുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ത്യാഗം സഹിച്ചതായും അദ്ദേഹം പറഞ്ഞു. അഴിമതിയിൽനിന്നും രാജ്യത്തെ മുക്‌തമാക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ജനത്തിന് അഴിമതിയിൽനിന്നാണ് സ്വാതന്ത്ര്യം വേണ്ടത്. അഴിമതിയിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന് ജനം കാത്തിരിക്കുകയായിരുന്നു. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾ ത്യാഗം സഹിച്ചു. സത്യസന്ധർക്ക് നിരവധി ദുരിതം അനുഭവിക്കേണ്ടിവന്നു. ഇതിനു കാരണം കള്ളപ്പണക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലേക്ക് മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഒന്നിച്ചാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.