Latest News

വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോയി; കൊള്ളസംഘം മോചനദ്രവ്യം ചോദിച്ചത് പത്തുലക്ഷം

ബാലിബേ: വളര്‍ത്തുനായയെ തട്ടിക്കൊണ്ടു പോയ കൊള്ളസംഘം ഉടമയോട് മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് പത്തുലക്ഷം രൂപ. അയര്‍ലന്റുകാരനായ ജോയ് ബ്രോക്കര്‍ട്ടിന്റെ കുടുംബത്തോടാണ് ഈ തുക ചോദിച്ചത്. [www.malabarflash.com]
ഇയാളുടെ കോ മോണാനിലെ ബാല്ലിബേയിലെ വീട്ടുനായയായ ബോക്‌സര്‍ ഇനത്തില്‍ പെട്ട ഫിന്നിനെ ഡിസംബര്‍ 7 മുതല്‍ കാണാതായിരുന്നു. നായയെ സുരക്ഷിതമായി തിരിച്ചു വേണമെങ്കില്‍ 13,000 പൗണ്ട് (ഏകദേശം 10,85,376 രൂപ) നല്‍കണമെന്നും ഇല്ലെങ്കില്‍ കൊന്നു കെട്ടിത്തൂക്കുമെന്നുമായിരുന്നു ഭീഷണി.

അതേസമയം ഫിന്നിന് വേണ്ടി കുടുംബം തുടങ്ങിയിരിക്കുന്ന ഫേസ്ബുക്കിലെ 'ബ്രിംഗ് ഫിന്‍ ഹോം' എന്ന പേജില്‍ 4000 പൗണ്ട് (ഏകദേശം 333962 രൂപ) നല്‍കാമെന്ന ബ്രോക്കര്‍ട്ടിന്‍ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആ പണം മതിയാകില്ലെന്ന് വ്യക്തമാക്കിയ അക്രമിസംഘം മൂന്ന് തവണ വിളിക്കുമെന്നും എന്നിട്ടും തീരുമാനം ഉണ്ടായില്ലെങ്കില്‍ നായയെ വീടിനടുത്ത മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടോളാനും ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം സംഭവം സത്യമാണോ അതോ വല്ലവരും പറ്റിക്കാനുള്ള ശ്രമമാണോ എന്ന ആശങ്കയിലാണ് താനെന്നാണ് ബ്രോക്കര്‍ട്ടിന്‍ പറയുന്നത്. 3000 പൗണ്ടിന് കരാര്‍ ഉറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ പോലും അവര്‍ കൂട്ടാക്കുന്നില്ലെന്നും ബ്രോക്കര്‍ട്ടിന്‍ പറയുന്നു.

ബ്രോക്കര്‍ട്ടിന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തുമ്പോള്‍ പതിവായി പൂമുഖത്ത് കാണാറുള്ള ഫിന്നിനെ അന്ന് കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ ആദ്യം സംശയിച്ചത്. പിന്നീട് വീടിന്റെ എല്ലായിടത്തും നോക്കിയിട്ടും നായയെ കണ്ടെത്താനായില്ല എന്നത് ആശങ്കയായി.

അതേസമയം നായയുടെ കോളര്‍ പൂന്തോട്ടത്തില്‍ കണ്ടെത്തി. അത് വൃത്തിയായി മുറിച്ച നിലയിലായിരുന്നു. അതോടെയാണ് ഫിന്‍ കടത്തിക്കൊണ്ടു പോകലിന് ഇരയായതായി തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. നായ മോഷണം പോയതായി മനസ്സിലായതോടെയാണ് ഇവര്‍ 'ബ്രിംഗ് ഫിന്‍ ഹോം' എന്ന പേജ് തുടങ്ങിയത്. കണ്ടെത്തി തരുന്നവര്‍ക്ക് 3000 പൗണ്ട് (250471 രുപ) സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മോചനദ്രവ്യമായി 13,000 പൗണ്ട് കണ്ടെത്തുക ഏറെ ദുഷ്‌ക്കരമാണെന്നാണ് കുടുംബത്തിന്റെ നിലപാട്. അതേസമയം കൊല്ലുമെന്ന ഭീഷണി എത്ര ഗൗരവതരമാണെന്ന അറിയില്ല എന്നതിനാല്‍ ഐറിഷ് ഗാര്‍ഡായിയെ വീട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.