ഉദുമ: ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് യു.എ.ഇ. കമ്മിറ്റിയുടെ നാല്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സുവര്‍ണ്ണം പ്രവാസി അവാര്‍ഡ് ജമാഅത്ത് കമ്മിറ്റിയുടേയും യു.എ.ഇ. കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 24 ന് നടക്കും.[www.malabarflash.com]
2016 ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഉദുമ പടിഞ്ഞാര്‍ ജെംസ് ഓഡിറ്റോറിയത്തില്‍ കേരള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, ഡോ. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഈ അധ്യയനവര്‍ഷം ഉദുമ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ (കേരള സിലബസ്) ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡും; മഹല്ല് തലത്തില്‍ പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ (കേരള & സി.ബി.എസ്.ഇ.) ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.കെ. മുഹമ്മദ്കുഞ്ഞി ഹാജി മെമ്മോറിയല്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും.
സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും മൂല്യങ്ങള്‍ മുറുകെപ്പിടിച്ച്, പൂര്‍വ്വികരുടെ മഹനീയ മാതൃക പിന്തുടര്‍ന്ന് പഴയ തലമുറയുടെ അനുഭ‘വസമ്പത്തും സംഘടനാ പാടവവും പുതുതലമുറയുടെ കരുത്തും ആവേശവും ഒത്തൊരുമിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ സമഗ്രമായ പുരോഗതിയിലേക്കുള്ള പ്രയാണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത് യു.എ.ഇ. കമ്മിറ്റി.
2016 ഡിസംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ഉദുമ പടിഞ്ഞാര്‍ ജെംസ് ഓഡിറ്റോറിയത്തില്‍ കേരള റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡോ. ഖാദര്‍ മാങ്ങാട്, മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, ഡോ. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഈ അധ്യയനവര്‍ഷം ഉദുമ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്ന് പ്ലസ് ടു പരീക്ഷയില്‍ (കേരള സിലബസ്) ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥിക്ക് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ മെമ്മോറിയല്‍ അവാര്‍ഡും; മഹല്ല് തലത്തില്‍ പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകളില്‍ (കേരള & സി.ബി.എസ്.ഇ.) ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പി.കെ. മുഹമ്മദ്കുഞ്ഞി ഹാജി മെമ്മോറിയല്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment