Latest News

പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൊല്ലം: കൊല്ലത്ത് വിവാഹേതര ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അഷ്ടമുടി വടക്കേകര രതീഷ് ഭവനില്‍ നിധീഷിനെ(26)യാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
 സംഭവുമായി ബന്ധപ്പെട്ട് പനയം നെടിയവിള കിഴക്കതില്‍ ശ്യാംകുമാറിനെ25) അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

പ്രദേശത്തെ ഒരു പ്രവാസിയുടെ വീട്ടില്‍ ജോലിക്കെത്തിയപ്പോഴാണ് ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുന്ന നിധീഷും പെയിന്ററായ ശ്യാംകുമാറും പരിചയത്തിലാകുന്നത്. അടുത്തദിവസങ്ങളില്‍ ഇരുവരും പ്രവാസിയുടെ ഭാര്യയുമായി അടുപ്പത്തിന് ശ്രമിച്ചു. എന്നാല്‍ വീട്ടമ്മ വഴങ്ങിയിരുന്നില്ല.

സംഭവദിവസം രാത്രി ഇരുവരും പ്രവാസിയുടെ വീടിന് സമീപത്ത് വച്ചു കണ്ടുമുട്ടി. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അത് മരണത്തില്‍ കലാശിക്കുകയും ചെയ്തത്. തലയില്‍ കെട്ടുന്ന ബാന്റുപയോഗിച്ച് ശ്യാംകുമാര്‍ നിധീഷിന്റെ കഴുത്തില്‍ ഞെരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മരണം ഉറപ്പാക്കിയശേഷം മൃതദേഹം 100 മീറ്റര്‍ അകലെയുള്ള വയലില്‍ കൊണ്ടിടുകയായിരുന്നു.

അതേസമയം, നിധീഷ് ശ്യാംകുമാറിന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.